പൃഥ്വിരാജ് മണിരത്നം ചിത്രത്തില്‍
മലയാളത്തിലും തമിഴിലും ഒരു പോലെ മുന്നേറുന്ന യുവതാരം പൃഥ്വിരാജിന് എല്ലായുവതാരങ്ങള്‍ക്കും ലഭിക്കാത്തൊരു ഭാഗ്യം കൈവന്നിരിക്കുന്നു. മണിരത്നം ചിത്രത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യമാണ് പൃഥ്വിയെ തേടിയെത്തിയിരിക്കുന്നത്.
വിക്രം നായകനാകുന്ന മണിരത്നം ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. കഥയില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് പൃഥ്വി പ്രത്യക്ഷപ്പെടുന്നതെന്നാണറിവ് . ഈ ചിത്രത്തില്‍ കമലഹാസനും അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഐശ്വര്യാ റായിയാണ് ചിത്രത്തിലെ നായിക.
തമിഴിലും ഹിന്ദിയിലുമായാണ് മണിരത്നം ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലും നായിക ഐശ്വര്യ തന്നെ. ഹിന്ദിയില്‍ അഭിഷേക് ബച്ചനാണ് നായകനാകുന്നത്. അഭിഷേക് നായകനാകുന്ന ഹിന്ദി ചിത്രത്തില്‍ വിക്രം അഭിനയിക്കുന്നുണ്ട്. തമിഴില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ഹിന്ദി പതിപ്പില്‍ വിക്രം അവതരിപ്പിക്കുകയെന്നാണ് സൂചന.
ഈ സിനിമ കൂടാതെ മദ്രാസ് ടാക്കീസിന്‍റെ ബാനറില്‍ മണിരത്നം നിര്‍മ്മിക്കുന്ന ഒരു ചിത്രത്തില്‍ നായകനായും പൃഥ്വി അഭിനയിക്കുണ്ട്. വിക്രം നായകനാകുന്ന സിനിമയുടെ കഥയെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.


Click it and Unblock the Notifications