പൃഥ്വി വില്ലന്‍വേഷം ചെയ്യണോ?
കൈനിറയെ ചിത്രങ്ങളും മൃദു നായകനെന്ന പരിവേഷവുമായി നില്‍ക്കുമ്പോള്‍ ഏതെങ്കിലും നടന്മാര്‍ വില്ലന്‍ വേഷം കെട്ടാന്‍ ഒരുങ്ങുമോ? ഇപ്പോള്‍ എല്ലാവരും ഈ ചോദ്യം ചോദിക്കുന്നത് യുവനടന്‍ പൃഥ്വിരാജിനോടാണ്.
കാരണം തമിഴിലും മലയാളത്തിലുമായി ഒന്‍പതോളം ചിത്രങ്ങളും കയ്യില്‍വച്ചുകൊണ്ടിരിക്കുമ്പോഴാണ് പൃഥ്വി മണിരത്‌നം ചിത്രത്തില്‍ വില്ലനാകാന്‍ സമ്മതം നല്‍കിയിരിക്കുന്നത്. ഇത് അനാവശ്യമായ ഒരു റിസ്‌കെടുക്കലാവുമെന്നാണത്രേ താരത്തോട് ബന്ധമുള്ളവും സുഹൃത്തുക്കളുമെല്ലാം പറയുന്നത്.
മണിരത്‌നം സംവിധാനം ചെയ്യുന്നചിത്രം, ഐശ്വര്യയും അഭിഷേകും മുഖ്യ റോളില്‍ ഒപ്പം വിക്രം ഈ കാര്യങ്ങളൊക്കെ നോക്കിയാണ് പൃഥ്വി വില്ലന്‍വേഷം കെട്ടാമെന്ന് സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ തമിഴിലും മലയാളത്തിലും മൃദു നായകനെന്ന പേരില്‍ നേടിയിരിക്കുന്ന ജനസമ്മതി ഈ വില്ലന്‍ വേഷം ചെയ്‌താല്‍ പൃഥ്വിരാജിന് നഷ്ടപ്പെടുമെന്നാണ് മറ്റുള്ളവര്‍ വാദിക്കുന്നത്
പക്ഷേ ഈ വാദത്തില്‍ വലിയ കഴമ്പുണ്ടാകാനിടയില്ല. കാരണം കാനാ കണ്ടേന്‍ എന്ന ചിത്രത്തില്‍ വില്ലന്‍വേഷം ചെയ്‌തുകൊണ്ടാണ് പൃഥ്വി തമിഴ് ചലച്ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, പാരിജാതം, മൊഴി, വെള്ളിത്തിരൈ തുടങ്ങി ഒട്ടേറെ നല്ല ചിത്രങ്ങള്‍ പൃഥ്വിയുടേതായി പുറത്തിറങ്ങി. ഇവയെല്ലാം തമിഴ് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. ഈ ചിത്രങ്ങളിലൂടെ നല്ല നായകന്‍ എന്ന പേരും പൃഥ്വി സ്വന്തമാക്കി.
അടുപ്പമുള്ളവര്‍ വിലക്കുന്നുണ്ടെങ്കിലും മണിരത്‌നത്തിന്റെ ചിത്രത്തില്‍ വില്ലനാകാന്‍ തന്നെയാണത്രേ പൃഥ്വി തീരുമാനിച്ചിരിക്കുന്നത്. മുമ്പ് മണിരത്‌നം ഒരുക്കിയ ദളപതിയെന്ന ചിത്രത്തില്‍ മമ്മൂട്ടി സഹനടനായി അഭിനയിച്ചിരുന്നു. ഈ ചിത്രം തമിഴകത്ത് മമ്മൂട്ടിയ്‌ക്ക് ഒരു ബ്രേക്ക് നല്‍കുകയും ചെയ്‌തു. ഇതുപോലെ എന്തെങ്കിലും വ്യത്യസ്ഥമായി ചെയ്‌ത് ശ്രദ്ധനേടാനായിരിക്കും പൃഥ്വിയും ശ്രമിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications