ജോഷി ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു
സംവിധായകന്‍ ജോഷിയുടെ പുതിയ ചിത്രമായ റോബിന്‍ ഹുഡില്‍ പൃഥ്വിരാജ് നായകനാകുന്നു. ചോക്ലേറ്റിന്റെ തിരക്കഥാകൃത്തുക്കളായ സച്ചി-സേതു ടീമിന്റെ സ്‌ക്രിപ്പ്‌റ്റിലാണ് ചിത്രം ഒരുക്കുന്നത്.
സൂപ്പര്‍ താരങ്ങളെ നായകരാക്കി ചിത്രമെടുക്കുന്നതാണ് ജോഷിയുടെ പതിവു രീതി. എന്നാല്‍ ഇപ്പോള്‍ പൃഥ്വിരാജിനെ നായകനാക്കുകവഴി ജോഷി ആ പതിവ് തെറ്റക്കുകയാണ്. ജോഷിച്ചിത്രത്തില്‍ പൃഥ്വിരാജിന് അവസരം ലഭിക്കുന്നത് ഇതാദ്യമാണ്.
ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച പി.കെ മുരളീധരനും ശാന്ത മുരളീധരനും ചേര്‍ന്നാണ് റോബിന്‍ ഹുഡ് നിര്‍മ്മിക്കുക.
ചോക്ലേറ്റിന് മുമ്പ് തന്നെ സച്ചിയും സേതുവും ചേര്‍ന്ന് റോബിന്‍ ഹുഡിന്റെ കഥ എഴുതിയിരുന്നു. എന്നാല്‍ സംവിധായകന്‍ ഷാഫിക്ക് കഥയിഷ്‌ടപ്പെടാതെ വന്നതിനെ തുടര്‍ന്നാണ് പ്രോജക്‌ട് നടക്കാതെ പോയത്. പിന്നീടാണ് ചോക്ലേറ്റിന്‍റെ കഥയ്ക്ക് ഷാഫി സമ്മതം മൂളുകയും ചിത്രം തയ്യാറാവുകയും ചെയ്തത്.
ജൂലായ് നാല്, നസ്രാണി എന്നീ ജോഷി ചിത്രങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ദിലീപിനെയും മമ്മൂട്ടിയേയും വിട്ട് ജോഷി ഇനി പൃഥ്വിരാജുമായി മറ്റൊരു പരീക്ഷണത്തിനിറങ്ങുകയാണ്.


Click it and Unblock the Notifications