സച്ചിയുടെ അനാര്‍ക്കലിയില്‍ പൃഥ്വിരാജ് നായകന്‍
കൊച്ചി: സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുമ്പോള്‍ നായകനാകുന്നത് പൃഥ്വിരാജ്. അനാര്‍ക്കലി എന്ന് പേരിട്ട ചിത്രത്തില്‍ മിയ ആണ് നായിക. ചിത്രം ഒരു മ്യൂസിക്കല്‍ ലൗവ് സ്റ്റേറി ആയിരിക്കുമെന്ന് സച്ചി ചൂണ്ടിക്കാട്ടി. ബിജു മേനോനും പ്രധാന കഥാപാത്രമായി സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാകും സിനിമ. വിദ്യാസാഗറാണ് സംഗീത സംവിധാനം. കൊച്ചി, ലക്ഷദ്വീപ്, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളാണ് ഷൂട്ടിങ് ലൊക്കേഷനായി നിശ്ചയിച്ചിട്ടുള്ളത്. സുജിത് വാസുദേവ് സച്ചിക്കുവേണ്ടി ക്യാമറ ചലിപ്പിക്കും. സുരേഷ് കൃഷ്ണ, മേജര്‍ രവി, മധുപാല്‍, പ്രിയാല്‍ ഗോര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ മറ്റു വേഷങ്ങളിലെത്തുന്നു. ഓര്‍ഡിനറി' എന്ന ഹിറ്റ് ചിത്രം നിര്‍മ്മിച്ച രാജീവ് നായരാണ് നിര്‍മാണം.

സീനിയേഴ്‌സ്, ഡബിള്‍സ്, റണ്‍ ബേബി റണ്‍, ചേട്ടായീസ്, ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍ തുടങ്ങിയ സിനിമകളിലെ തിരക്കഥകളിലൂടെ പേരെടുത്ത വ്യക്തിയാണ് സച്ചി. സിനിമയുടെ മറ്റൊരു മേഖലയിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ഈ രംഗത്തുള്ള പരിചയ സമ്പത്ത് മുതല്‍ക്കൂട്ടാകുമെന്നാണ് സച്ചിയുടെ പ്രതീക്ഷ.
പൃഥ്വിരാജിനെ നായകനാക്കുന്നതിലൂടെ സിനിമയ്ക്ക് പകുതി വിജയം ഉറപ്പിക്കാനും സച്ചിക്കു കഴിഞ്ഞു. പൃഥ്വിയുടെ അടുത്തകാലത്തിറങ്ങിയ മിക്ക ചിത്രങ്ങളും നിര്‍മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുത്തവയാണ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മേജര്‍ രവിയുടെ പിക്കറ്റ് 43 എന്ന സിനിമയ്ക്കും മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications