ഷാഫിയുടെ ചിത്രത്തില്‍ ഗ്രാമീണനായി പൃഥ്വിരാജ്
വൈവിധ്യമാര്‍ന്ന റോളുകളാണ് ഇപ്പോള്‍ യുവതാരം പൃഥ്വിരാജിന്റെ കയ്യിലുള്ളവയെല്ലാം മെമ്മറീസ് എന്ന ചിത്രത്തിലൂടെ തീര്‍ത്തും വ്യത്യസ്തനായ ഒരു പൊലീസ് ഓഫീസറായി എത്തിയ പൃഥ്വി ലണ്ടന്‍ ബ്രിഡ്ജില്‍ തനി കോളെജ് പയ്യന്റെ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന പലചിത്രങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായ റോളുകളാണ് പൃഥ്വിയുടേത്.
ഇപ്പോഴിതാ ഒരു ഗ്രാമീണയുവാവിന്റെ വേഷത്തിലും അഭിനയിക്കാന്‍ പോവുകയാണ് പൃഥ്വിരാജ്. സംവിധായകന്‍ ഷാഫി ഒരുക്കുന്ന ചിത്രത്തിലാണ് പൃഥ്വി ഗ്രാമീണനാകുന്നത്. നജീം കോയ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ ഒരു ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്.

ഈ ചിത്രം ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറാണെന്നാണ് നജീം കോയ പറയുന്നത്. ഒപ്പം വളരെ ഗൗരവതരമായ ഒരു കാര്യമാണ് സിനിമ ചര്‍ച്ചചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ തിരക്കഥയെഴുത്ത് അവസാനഘട്ടത്തിലാണ്. ചിത്രത്തിലെ മറ്റു താരങ്ങളെ നിര്‍ണയിച്ചുവരുന്നതേയുള്ളു. ആലപ്പുഴയായിരിക്കും പ്രധാന ലൊക്കേഷന്‍.
പൃഥ്വിരാജിനെ നായകനാക്കി ഷാഫിയൊരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചോക്ലേറ്റ്, ലോലിപോപ്പ് തുടങ്ങിയ പൃഥ്വിരാജ് ചിത്രങ്ങള്‍ ഒരുക്കിയത് ഷാഫിയായിരുന്നു. മാണിക്യക്കല്ല്, ക്ലാസ്‌മേറ്റ്‌സ്, കങ്കാരു തുടങ്ങിയ ചിത്രങ്ങളിലെല്ലാം തനിനാടനായ കഥാപാത്രങ്ങളെയായിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നത്.


Click it and Unblock the Notifications











