പൃഥി സംവിധായകന്റെ റോളില്‍
പങ്കെടുത്ത പല അഭിമുഖങ്ങളിലും ഭാവിയില്‍ ഒരു സിനിമ സംവിധായകനാകണമെന്ന ആഗ്രഹം പൃഥിരാജ് പറഞ്ഞിട്ടുണ്ട്. തനിയ്‌ക്ക് എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും താരം പറയുന്നു.
പൃഥിയുടെ ഈ ആഗ്രഹം സിനിമയിലെങ്കിലും സാധിപ്പിച്ചു കൊടുക്കാനുള്ള തീരുമാനത്തിലാണ് തോന്നുന്നു ഒരു കൂട്ടം സംവിധായകര്‍. അടുത്തിടെ പുറത്തിറങ്ങിയ വെള്ളിത്തിരൈ എന്ന ചിത്രത്തില്‍ പൃഥി സംവിധായകന്റെ വേഷമണിഞ്ഞിരുന്നു.
മലയാളത്തില്‍ വന്‍ വിജയമായ ഉദയനാണ് താരത്തിന്റെ തമിഴ് പതിപ്പില്‍ ലാല്‍ അവതരിപ്പിച്ച സംവിധായകന്റെ വേഷമാണ് പൃഥി അവതരിപ്പിച്ചത്. വെള്ളിത്തിരൈ തരക്കേടില്ലാത്ത വിജയം നേടുകയും ചെയ്‌തു.
ഇപ്പോഴിതാ മലയാളത്തിലും സംവിധായക വേഷങ്ങള്‍ പൃഥിയെ തേടിയെത്തുന്നു. ഷൂട്ടിംഗ് ആരംഭിച്ച രഞ്‌ജിത്തിന്റെ തിരക്കഥയില്‍ പൃഥി ഒരു സിനിമാ സംവിധായകന്റെ റോളിലാണെത്തുന്നത്. രഞ്‌ജിത്തിനും പൃഥിയ്‌ക്കും ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് 'തിരക്കഥ'.
തീര്‍ന്നില്ല, അടുത്തു തന്നെ സുന്ദര്‍ദാസ് ഒരുക്കുന്ന റീല്‍ എന്ന ചിത്രത്തിലും സംവിധായക വേഷം തന്നെയാണ് താരത്തിനായി നീക്കി വച്ചരിയ്‌ക്കുന്നത്.
ഇതോടെ സിനിമയ്‌ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ സംവിധായക വേഷമണിഞ്ഞെന്ന റെക്കാര്‍ഡ് കൂടി പൃഥിയെ തേടിയെത്തിയേക്കാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications