തിരക്കഥയുമായി രഞ്ജിത്ത്

By Staff

സിനിമയ്ക്കുള്ളിലെ സിനിമ സിനിമക്കാരുടെ ഇഷ്ടപ്രമേയമായി മാറിയിരിക്കുന്നു. പല തരത്തില്‍ ഈ പ്രമേയത്തെ അവതരിപ്പിക്കാനും അതിന്റെ വിപണനസാധ്യതകള്‍ ഉപയോഗപ്പെടുത്താനുമുള്ള ശ്രമം ഒരു ട്രെന്റിനു തന്നെ വഴിതെളിച്ചിരിക്കുന്നു.

ഉദയനാണ് താരം സൂപ്പര്‍ഹിറ്റായതോടെയാണ് സിനിമയ്ക്കുള്ളിലെ സിനിമയുടെ വിപണനസാധ്യതയെ സിനിമക്കാര്‍ കൃത്യമായി തിരിച്ചറിഞ്ഞത്. ഉദയനാണ് താരത്തിനു പിന്നാലെ സിനിമയുടെ പശ്ചാത്തലത്തില്‍ കമലിന്റെ പച്ചക്കുതിരയെത്തി. പക്ഷേ ആ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമേ സിനിമ വന്നുള്ളൂ. പ്രമേയം സിനിമയ്ക്കുള്ളിലെ സിനിമയായിരുന്നില്ല.

ഉദയനാണ് താരത്തിനു ശേഷം സിനിമയ്ക്കുള്ളിലെ സിനിമ സിനിമയുടെ വിജയത്തിന് വിജയകരമായി വീണ്ടും ഉപയോഗിച്ചത് ശ്രീനിവാസന്‍ തന്നെ. കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ താരാരാധന എന്ന വിഷയത്തെ വളരെ സമര്‍ത്ഥമായി ഒരു സിനിമയുടെ കഥയില്‍ സന്നിവേശിപ്പിക്കാന്‍ ശ്രീനിവാസനു കഴിഞ്ഞു. ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു.

ഉദയനാണ് താരത്തിനും കഥ പറയുമ്പോഴിനും ശേഷം സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമായി വരുന്ന ചിത്രങ്ങള്‍ വീണ്ടുമെത്തുകയാണ്. ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന വണ്‍വേ ടിക്കറ്റ് എന്ന ചിത്രത്തിന്റെ പ്രമേയവും താരാരാധന തന്നെ. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകനായ കുഞ്ഞാപ്പുവാണ് കേന്ദ്രകഥാപാത്രം. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ ഏതാനും രംഗങ്ങളില്‍ വേഷമിടുന്ന ഈ ചിത്രത്തില്‍ കുഞ്ഞാപ്പുവിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്.

സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് തിരക്കഥ എന്നാണ്. പ്രമേയവും സിനിമയും തമ്മിലുള്ള ബന്ധം പേരില്‍ തന്നെയുണ്ട്. ഈ ചിത്രത്തിലും നായകന്‍ പൃഥ്വിരാജാണ്. അക്ബര്‍ അഹമ്മദ് എന്ന സംവിധായകനായാണ് തിരക്കഥയില്‍ പൃഥ്വിരാജ് വേഷമിടുന്നത്. നായിക പ്രിയമാണിയാണ്.

നന്ദനത്തിലൂടെ പൃഥ്വിരാജിനെ സിനിമയിലേക്ക് കൊണ്ടുവന്ന രഞ്ജിത്ത് അതിനു ശേഷം പൃഥ്വിരാജുമായി ഒന്നിച്ചുചെയ്യുന്ന ചിത്രമാണിത്. നായിക പ്രിയാമണിക്ക് രണ്ടാമത്തെ മലയാള ചിത്രമാണ്. ആദ്യം ചിത്രം സത്യത്തിലും നായകന്‍ പൃഥ്വിരാജായിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X