പൃഥ്വിരാജ് ത്രിബിള്‍ റോളില്‍
തമിഴ് സിനിമയില്‍ മൂന്ന് മുതല്‍ പത്ത് വരെ റോളുകളില്‍ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും മലയാള സിനിമ ഡബിള്‍ റോളുകള്‍ക്കപ്പുറം മുന്നോട്ടുപോയിട്ടില്ല. ഡബിള്‍ റോളുകള്‍ മിക്കപ്പോഴും സൂപ്പര്‍താരങ്ങള്‍ക്ക് അവകാശപ്പെട്ടതുമായിരുന്നു.
മലയാളത്തില്‍ ആദ്യമായി നായകന്‍ ത്രിബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ചിത്രമൊരുങ്ങുന്നു. ത്രിബിള്‍ റോളണിയാനുള്ള അവസരം ലഭിച്ചിരിക്കുന്നത് പൃഥ്വിരാജിനാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ്.
എം.ജി.റോഡ് എന്നാണ് ചിത്രത്തിന്റെ പേര്. എ.കെ.സാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ പൃഥ്വിരാജിനെ നായനാക്കി സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രം എ.കെ.സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
ആദ്യമായാണ് ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെ നായകന്‍മാരാക്കി ചിത്രങ്ങളൊരുക്കിയിട്ടുള്ള ഷാജി കൈലാസ് ഒരു ദിലീപ് ചിത്രവും സംവിധാനം ചെയ്തു. ഒരു യുവതാരത്തെ നായകനാക്കി ഷാജി കൈലാസ് ഒരു ചിത്രമൊരുക്കുന്നത് ഇതാദ്യം.


Click it and Unblock the Notifications