»   » പൃഥ്വിയും-ഇന്ദ്രനും ഓണത്തിനു രണ്ടുതവണ

പൃഥ്വിയും-ഇന്ദ്രനും ഓണത്തിനു രണ്ടുതവണ

Posted By:
Subscribe to Filmibeat Malayalam

ഇക്കുറി ഓണത്തിന് പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ചഭിനയിച്ച രണ്ടു ചിത്രങ്ങളാണ് മല്‍സരിക്കരിക്കാനെത്തുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ ഡബിള്‍ ബാരലും നാദിര്‍ഷയുടെ അമര്‍ അക്ബര്‍ ആന്റണിയും. രണ്ടും പൃഥ്വിക്കും ഇന്ദ്രജിത്തിനും നിര്‍ണായകം.

ലിജോ ഒരുക്കുന്ന ഡബിള്‍ ബാരല്‍ പൂര്‍ത്തിയായിട്ട് കാലം കുറച്ചായി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് നീണ്ടു. തമിഴ് നടന്‍ ആര്യയാണ് ഈ ചിത്ത്രില്‍ പൃഥ്വിക്കും ഇന്ദ്രനുമൊപ്പം അഭിനയിക്കുന്ന പ്രധാനതാരം. ഉറുമിക്കു ശേഷം പൃഥ്വിയും ആര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇഷ, സ്വാതി റെഡ്ഡി, രചന നാരായണന്‍കുട്ടി എന്നിവരാണു നായികമാര്‍. ഗോവയിലും കൊച്ചിയിലുമായിരുന്നു ചിത്രീകരണം. പൃഥ്വിരാജിന്റെ ഓഗസ്റ്റ് ഫിലിംസ് ആണ് നിര്‍മാണം.


prithvi-indran

നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണിയില്‍ പൃഥ്വി-ഇന്ദ്രന്‍ കൂട്ടുകെട്ടിനൊപ്പമുള്ളത് ജയസൂര്യയാണ്. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫുള്‍ടൈം കോമഡി ചിത്രമാണിത്. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം ഒരുങ്ങുന്ന യൂത്ത് ഫെസ്റ്റിവല്‍ ചിത്രം കൂടിയാണിത്. വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവരാണു കഥയുംതിരക്കഥയും.


രണ്ടു ചിത്രങ്ങളും ഇന്ദ്രനും പൃഥ്വിക്കും നിര്‍ണായകമായിരിക്കുകയാണ്. അടുത്തിടെ ഹിറ്റുകളൊന്നുമില്ലായിരുന്നു രണ്ടുപേര്‍ക്കും. പൃഥ്വിയും നിവിനും ഒന്നിച്ച ഇവിടെ പരാജയമായിരുന്നു. ഇന്ദ്രന്‍ നായകനായ പല ചിത്രങ്ങളും ഒരാഴ്ച പോലും തിയറ്ററില്‍ ഓടിയിരുന്നില്ല. ഡബിള്‍ ബാരല്‍ ലക്ഷ്യം തെറ്റില്ലെന്നു പ്രതീക്ഷിക്കാം.

English summary
Prithviraj and Indrajith have two films together in this Onam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam