ഒരേ സ്‌ക്രീനില്‍, പൃഥ്വിരാജ്-ഇന്ദ്രജിത്തിനെ തേടി പുതിയ ചിത്രങ്ങള്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ സഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ അദ്ഭുതമായിരുന്നു. സുഹൃത്തുക്കാളയി ഇരുവരും ഒന്നിച്ച ക്ലാസമേറ്റ്‌സ് എക്കാലത്തെയും മികച്ച ക്യാമ്പസ് കഥ പറഞ്ഞ ചിത്രമായിരുന്നു.

പിന്നീട് 2011ല്‍ പുറത്തിറങ്ങിയ വീട്ടിലേക്കുള്ള വഴി, ഈ അടുത്ത് പുറത്തിറങ്ങിയ ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. എന്നാല്‍ വീണ്ടും ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ കാര്യമായ വിജയമൊന്നും നേടിയിരുന്നില്ല. നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലും പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്.

prithviraj-indrajith

ഇപ്പോഴിതാ വീണ്ടും പൃഥ്വിരാജ്-ഇന്ദ്രജിത്തിനെ തേടി പുതിയ ചിത്രം എത്തിയിരിക്കുന്നു. മുരളീ ഗോപിയുടെ തിരക്കഥയില്‍ കൃഷ്ണ കുമാറിന്റേതാണ് പുതിയ ചിത്രം. ടിയാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിനായി നാസികിലെ കുംഭമേള ടിയാനായി നേരത്തെ പകര്‍ത്തിയതായും ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു.

മുബൈ, പൂനൈ,ബദ്രിനാഥ്, മണാലി എന്നിവടങ്ങളെ കേന്ദ്രീകരിച്ച് ഷൂട്ടിങ് നടക്കുന്ന ചിത്രം ഇന്ത്യയിലെ വിവിധ ഭാഷകളെയും വെള്ളിത്തിരയില്‍ കൊണ്ടുവരും. പൃഥ്വിരാജ് ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ആസിഫ് അലിയും, മുരളി ഗോപിയും മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ നായികയെയോ മറ്റ് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X