»   » ടിയാന്‍; പൃഥ്വിരാജ്-ഇന്ദ്രജിത്ത് കഥാപാത്ര രഹസ്യം വെളിപ്പെടുത്തി

ടിയാന്‍; പൃഥ്വിരാജ്-ഇന്ദ്രജിത്ത് കഥാപാത്ര രഹസ്യം വെളിപ്പെടുത്തി

Posted By:
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് ടിയാന്‍. ഇരുവരും സ്‌ക്രീനില്‍ ഒന്നിക്കുന്ന 15ാംമത്തെ ചിത്രം. കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളിഗോപിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

അസ്ലാന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അസ്ലാന്റെ സഹോദരന്‍ പട്ടാമ്പിരാമന്‍ എന്ന കഥാപാത്രത്തെ ഇന്ദ്രജിത്ത് അവതരിപ്പിക്കും. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കഥാപാത്രങ്ങളുടെ പേര് പുറത്ത് വിട്ടത്.


prithviraj-indrajith

അനന്യ, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുരളിഗോപിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്ന് പറയുന്നു.


ജൂലൈ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരബാദില്‍ ആരംഭിക്കും. ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും. സതീഷ് കുറുപ്പാണ് ക്യാമാറ.

English summary
Prithviraj & Indrajith's Characters In 'Tiyaan'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam