»   » പൃഥ്വിയും ഇന്ദ്രജിത്തും ഒന്നിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രം

പൃഥ്വിയും ഇന്ദ്രജിത്തും ഒന്നിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രം

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജ് മലയാളത്തിലെ ഏറ്റവും വിലയേറിയ നടനായി മാറുകയാണ്. മലയാളത്തില്‍ ഒരുങ്ങാനിരിയ്ക്കുന്ന കര്‍ണന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ നായകന്‍ എന്ന നിലയില്‍ ഇതിനോടകം പൃഥ്വി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു.

കര്‍ണന്റെ അടുത്തൊന്നുമില്ലെങ്കിലും ഇനി ചെയ്യാന്‍ പോകുന്ന ടിയാന്‍ എന്ന ചിത്രവും മലയാളത്തെ സംബന്ധിച്ച് ബിഗ് ബജറ്റ് തന്നെ. പൃഥ്വിയ്‌ക്കൊപ്പം ഇന്ദ്രജിത്തും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.


ടിയാന്‍; പൃഥ്വിരാജ്-ഇന്ദ്രജിത്ത് കഥാപാത്ര രഹസ്യം വെളിപ്പെടുത്തി


പൃഥ്വിയും ഇന്ദ്രജിത്തും ഒന്നിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രം

ലഭിയ്ക്കുന്ന വാര്‍ത്തകള്‍ സത്യമാണെങ്കിലും, പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ച് അഭിനയിക്കുന്ന ടിയാന്‍ എന്ന ചിത്രം 15 കോടി മുതല്‍ മുടക്കിലാണ് നിര്‍മിയ്ക്കുന്നത്.


പൃഥ്വിയും ഇന്ദ്രജിത്തും ഒന്നിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രം

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഏറെ നാളത്തെ ഗവേഷണത്തിന് ശേഷം രണ്ടര വര്‍ഷം എടുത്താണ് മുരളി ഗോപി തിരക്കഥ പൂര്‍ത്തിയാക്കിയത്.


പൃഥ്വിയും ഇന്ദ്രജിത്തും ഒന്നിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രം

ജിഎന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ടിയാന്‍. നേരത്തെ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലും നായകന്‍ ഇന്ദ്രജിത്തായിരുന്നു


പൃഥ്വിയും ഇന്ദ്രജിത്തും ഒന്നിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രം

പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കൂടാതെ, ഷൈന്‍ ടോം ചാക്കോ, അനന്യ, മുരളി ഗോപി തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തും. ഹൈദരബാദ്, പൂനെ, നാസിക്, മുംബൈ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍


English summary
Prithviraj-Indrajith starrer 'Tiyaan' worth rupees 15 crores
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam