പൃഥ്വിയും ഇന്ദ്രനും ഒന്നിക്കുന്ന ടിയാന്‍, മാസായിട്ടുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിയ്ക്കുന്നു. ടിയാന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് മുരളി ഗോപിയാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മുരളിഗോപി തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കാഞ്ചി എന്ന ചിത്രമൊരുക്കിയ കൃഷ്ണകുമാറാണ്.

ഇന്ദ്ജിത്തിനും പൃഥ്വിരാജിനുമൊപ്പം ആസിഫ് അലിയും മുരളി ഗോപിയും ചിത്രത്തില്‍ രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്. ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
ജൂലൈ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ ആരംഭിയ്ക്കും. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി അധികം കാത്തിരിയ്ക്കുക വയ്യ എന്ന് പൃഥ്വി ഫേസ്ബുക്കില്‍ എഴുതി.
malayalam film malayalam movie malayalam cinema prithviraj indrajith murali gopi asif ali മലയാളം സിനിമ ടിയാന്‍ പൃഥ്വിരാജ് ഇന്ദ്രജിത്ത് ആസിഫ് അലി മുരളി ഗോപി tiyaan


Click it and Unblock the Notifications