പ്രേമത്തിന്റെ ക്യൂവില്‍ പൃഥ്വിയും ഇന്ദ്രജിത്തും
എറണാകുളത്തെ ഷിനോയി തിയേറ്ററില്‍ ഇപ്പോള്‍ നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രമാണ് കളിച്ചുകൊണ്ടിരിയ്ക്കുന്നത്. ടിക്കറ്റ് കിട്ടാന്‍ ഇപ്പോഴും നീണ്ട ക്യൂ തന്നെയാണ്. കഴിഞ്ഞ ദിവസം നോക്കുമ്പോഴതാ ആ ക്യൂവില്‍ പരിചയമുള്ള രണ്ട് മുഖങ്ങള്‍. അതെ അത് പൃഥ്വിരാജും ഇന്ദ്രജിത്തും തന്നെ.
നിവിന്‍ പോളിയുടെ പ്രേമം കാണാന്‍ ഏട്ടനും അനിയനും ഒരുമിച്ച് വന്നതിലുള്ള കൗതുകവും സന്തോഷവുമായിരുന്നു കുറച്ചു സമയം ആ ക്യൂവില്‍ ഉണ്ടായിരുന്നവര്‍ക്കൊക്കെ. പക്ഷെ പിന്നീടല്ലേ കാര്യം പിടികിട്ടിയത്.

പൃഥ്വിരാജും ഇന്ദ്രജിത്തും മുഖ്യവേഷത്തിെലത്തുന്ന അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുയാണവിടെ. ചിത്രത്തിലെ കഥാപാത്രങ്ങളായ അമറും അന്തോണിയും എറണാകുളം ഷിനോയി തിയേറ്ററില്‍ സിനിമാ കാണാന്‍ ടിക്കെറ്റെടുക്കാന്‍ ക്യൂ നില്‍ക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്.
എന്തായാലും പൃഥ്വിയും ഇന്ദ്രനും പ്രേമം കാണാന്‍ ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കുന്നു എന്ന് പറഞ്ഞ് ചിത്രം ഫേസ്ബുക്കില്‍ വൈറലാകുകയാണ്. അതേ സമയം ചിത്രത്തിലെ മറ്റൊരു ടൈറ്റില്‍ റോള്‍ ചെയ്യുന്ന അക്ബറിനെ (ജയസൂര്യ) ഫോട്ടോയില്‍ കാണുന്നില്ല.
ഗള്‍ഫ് പരിപാടികളിലൂടെ ശ്രദ്ധേയാനായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. നവാഗതരായ ബിബിന്‍-വിഷ്ണുവാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് പലയിടങ്ങളിലായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
നമിത പ്രമോദാണ് ആകാന്‍ഷ പൂരിയുമാണ് ചിത്രത്തിലെ നായികമാര്‍. സൃന്ദ അഷബ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, ധര്‍മജന്‍, കെപിഎസി ലളിത, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.


Click it and Unblock the Notifications











