കറുത്ത് പോയല്ലോ എന്ന് ആരാധിക!! താരത്തിന്റെ മറുപടി വൈറലാകുന്നു.. ഏറ്റെടുത്ത് ആരാധകർ
നടൻ, സംവിധായകൻ, ഗായകൻ എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ പൃഥ്വിയ്ക്ക് കഴിഞ്ഞു. ലൂസിഫർ എന്ന ചിത്രം പൃഥ്വിയെ മറ്റൊരു തലത്തിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. നടൻ എന്ന നിലയിൽ അദ്ദേഹം ഏതറ്റം വരെ പോകുമെന്ന് പ്രേക്ഷകർക്ക് അറിയാവുന്നതാണ്. എന്നാൽ സംവിധാനത്തിൽ കന്നി സംരംഭം തന്നെ പൃഥ്വി തകർത്തിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവസാന്നധിന്യമാണ് പൃഥ്വി. ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതുൾപ്പെടെ ആരാധകരുമായി സംസാരിക്കാനും പൃഥ്വി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. സംവിധായകന്റെ റോളിലുളള ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിന് രസകരമായ കമന്റുമായി ആരാധിക രംഗത്തെത്തുകയായിരുന്നു.
കറുത്ത് പോയോ എന്നായിരുന്നു ചിത്രത്തിനുള്ള ആരാധികയുടെ കമന്റ്. ഇപ്പോൾ ഒടുക്കത്തെ വെയിൽ അല്ലേ എന്ന് പൃഥ്വി മറുകമന്റ് ചെയ്യുകയും ചെയ്തു. ഇത് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. എന്താലും ഒടുക്കത്തെ ഗ്ലാമറല്ലേ എന്ന് ആരാധകരുടെ കമന്റ് പ്രത്യക്ഷപ്പെട്ടിരുന്നു. പൃഥ്വി നായികനായി എത്തുന്ന നടൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഫൺ മൂഡിൽ പൃഥ്വി പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. അതിനാൽ തന്നെ ചിത്രത്തിനു വേണ്ടി കടുത്ത കാത്തിരിപ്പിലാണ് ആരാധകർ


Click it and Unblock the Notifications