»   »  അമ്മയോടൊപ്പം അലംകൃത, പൃഥ്വിയുടെ പോസ്റ്റിനു സുപ്രിയ നല്‍കിയ കമന്‍റ്, ശരിക്കും തകര്‍ത്തു!

അമ്മയോടൊപ്പം അലംകൃത, പൃഥ്വിയുടെ പോസ്റ്റിനു സുപ്രിയ നല്‍കിയ കമന്‍റ്, ശരിക്കും തകര്‍ത്തു!

Posted By: Nihara
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ താരമാണ് പൃഥ്വിരാജ്. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് തന്റെ പ്രതികരണവും നിലപാടുകളും താരം സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിക്കാറുണ്ട്. നിരവധി ഫോളോവേഴസുള്ള താരം കൂടിയാണ് പൃഥ്വി. പൃഥ്വിയുടെ മകളുടെ ചിത്രമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.

അലംകൃത എന്ന അല്ലിയുടെ പിറന്നാള്‍ ആശംസയ്‌ക്കൊപ്പമാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത്. ആ ചിത്രത്തിന് പിന്നാലെയാണ് ഭാര്യയും മകളും ഒരുമിച്ചുള്ള ഫോട്ടോ പൃഥ്വി പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സുപ്രിയ കമന്റുമായി എത്തിയത്.

സുപ്രിയയ്‌ക്കൊപ്പം അലംകൃത

ഇന്‍സ്റ്റഗ്രാമിലാണ് പൃഥ്വിരാജ് അലംകൃതയുടെയും സുപ്രിയയുടെയും ഫോട്ടോ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളിലാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

അമ്മയും മകളും

ഒരേ പോലെയുള്ള വസ്ര്തമിട്ട് നില്‍ക്കുന്ന അമ്മയും മകളും. അലംകൃതയെ എടുത്ത് നടന്നു പോകുന്നസുപ്രിയയുടെ പിന്നില്‍ നിന്നുള്ള ചിത്രമാണ് പൃഥ്വിരാജ് പോസ്റ്റിയത്. മമ്മ മഞ്ച്കിന്‍ ട്വിന്നിങ്ങ് എന്ന തലക്കെട്ടോടു കൂടിയാണ് പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്.

സുപ്രിയയുടെ കമന്റ്

ഒടുവില്‍ അമ്മയുടെയും മകളുടെയും പടമെടുക്കാന്‍ ദാദയ്ക്ക് തോന്നിയല്ലോയെന്നാണ് സുപ്രിയ പൃഥ്വിയുടെ പോസ്റ്റിനു കമന്റ് ഇട്ടിട്ടുള്ളത്. ഈ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

സെലിബ്രിറ്റികളായി മാറിയ കുരുന്നുകള്‍

താരങ്ങള്‍ മാത്രമല്ല താരങ്ങളുടെ മക്കളും സെലിബ്രിറ്റികളാണ്. സിനിമയില്‍ അഭിനയിക്കുന്നതിനും മുന്‍പേ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. നിവിന്‍ പോളി, പൃഥ്വിരാജ്, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ മക്കളൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പൃഥ്വിരാജിന്റെ മകളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്.

പിറന്നാള്‍ ആശംസയ്ക്കൊപ്പം ഫോട്ടോ പോസ്റ്റ് ചെയ്തു

പിറന്നാളിനോടനുബന്ധിച്ചാണ് പൃഥ്വി മകളുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അത്യപൂര്‍വ്വമായി മാത്രമേ താരം മകളുടെ ചിത്രങ്ങള്‍ പുറത്തുവിടാറുള്ളൂ. അതിലാണെങ്കില്‍ കൃത്യമായ വ്യക്തതയില്ലാത്ത ചിത്രവുമാവും. എന്നാല്‍ പതിവു തെറ്റിച്ച് പിറന്നാള്‍ ആശംസയ്‌ക്കൊപ്പമാണ് ഇത്തവണ പൃഥ്വി അലംകൃതയുടെ ഫോട്ടോ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ട്രോളര്‍മാര്‍ ഏറ്റെടുത്തു

ട്രോളര്‍മാര്‍ക്ക് ഏരെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. താരം ഏത് പോസ്റ്റ് ഇട്ടാലും അല്‍പ നിമിഷത്തിനകം ട്രോളര്‍മാര്‍ അത് അടിച്ചു മാറ്റും. മകളുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പിനും ട്രോള്‍ ഇറങ്ങിയിരുന്നു.

ഏറെ പ്രിയപ്പെട്ട താരകുടുംബം

യുവതാരങ്ങളില്‍ ശ്രദ്ധേയരായ പൃഥ്വിരാജിന്റെയും നിവിന്‍ പോളിയുടെയും കുടുംബത്തെയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭാര്യ നല്‍കുന്ന പിന്തുണയെക്കുറിച്ച് ഇരുവരും ഇടയ്ക്ക് വാചാലരാവാറുണ്ട്.

English summary
Prithviraj's instagram post getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam