»   »  വിമാനത്തിന്റെ ഒരുക്കത്തിലാണ് താനെന്ന് മനസു തുറന്ന് പ്രഥ്വിരാജ്

വിമാനത്തിന്റെ ഒരുക്കത്തിലാണ് താനെന്ന് മനസു തുറന്ന് പ്രഥ്വിരാജ്

Posted By: Ambili
Subscribe to Filmibeat Malayalam
സിനിമ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ പൃഥ്വിരാജ്, വ്യത്യാസ്ത സിനിമകള്‍ ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. അത്തരത്തില്‍ പ്രഥ്വിരാജിന്റെ എസ്ര തിയേറ്ററുകളില്‍ തരംഗമായി മാറിയിരിക്കുകയാണ്. അതിനിടെയാണ് അടുത്ത ചിത്രത്തെ കുറിച്ച് താരം മനസു തുറക്കുന്ന്ത്.

വരാനിരിക്കുന്ന പ്രദീപ് നായരുടെ സിനിമ 'വിമാന'ത്തിലെ കേന്ദ്ര കഥാപാത്രമാവാനാണ് പ്രഥ്വിരാജ് ഒരുങ്ങുന്നത്. അതിനായുള്ള തയ്യാറെടുപ്പിലാണ് താരം. താന്‍ ചിത്രത്തിലെ നടനായതിനാല്‍ അതിന്‍ മേല്‍ തികച്ചും സന്തോഷവാനാണെന്നും ചിത്രത്തിന്റെ പ്രോജക്റ്റിന്‍ മേല്‍ ടീമിന്റെ ഉറച്ച ബോധ്യം ഉണ്ടെന്നും താരം പറയുന്നു. എന്നാല്‍ സംവിധായകന്‍ പ്രദീപ് നായര്‍ 'എബി' എന്ന ചിത്രത്തിന്റെ റീലിസിനെതിരെ പരാതി കൊടുത്തിരുന്നു. രണ്ടു സിനിമകളും ഒരേ കഥയായിരുന്നു എന്നതിനാലാണ് പ്രദീപ് നായര്‍ പരാതി നല്‍കിയത്.

prithviraj

സ്വന്തമായി ഒരു ഭാരം കുറഞ്ഞ വിമാനം നിര്‍മിച്ച സജി തോമസ് എന്നയാളുടെ യഥാര്‍ത്ഥ ജീവിതം പറയുന്ന ചിത്രമാണിത്. എന്നാല്‍ 'വിമാനം' സജി തോമസിന്റെ ജീവിതം പറയുന്ന സിനിമ അല്ലെന്നാണ് അണിയറയില്‍ നിന്നുള്ള സംസാരം. 'വിമാനം' ചിത്രത്തിലെ പ്രധാന കഥപാത്രത്തിന്റെ ജീവിതത്തിലെ രണ്ടു വ്യത്യസ്ത സഹാചര്യമാണ് പറയുന്നത്.

പ്രധാന കഥാപാത്രമായിട്ടാണ് പ്രഥ്വിരാജ് എത്തുന്നത്. മാത്രമല്ല ചിത്രം തീവ്ര പ്രണയത്തിന്റെ വഴിയിലുടെയും സഞ്ചാരിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും പ്രദീപ് നായരാണ്. നെടുമുടി വേണു, ശാന്തി കൃഷ്ണ, സുദീര്‍ കരമന, തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

English summary
Prithviraj recently opened up about his upcoming movie Vimaanam and the similarities of the movie with Vineeth Sreenivasan's Aby

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam