പൃഥ്വിരാജ് ഹോട്ടാണെന്ന് സുമന്‍ രംഗനാഥന്‍
കുറ്റംപറയുന്ന അസൂയക്കാരെല്ലാം ഉള്ളുകൊണ്ട് ഈ പയ്യന്‍ കൊള്ളാമല്ലോ എന്ന് പറയുന്നതാണ് പൃഥ്വിരാജിന്റെ താരപ്രഭാവം. ഇടക്കാലത്ത് അല്‍പം മങ്ങിയിരുന്നെങ്കിലും പൃഥ്വി പൂര്‍വ്വാധികം ഭംഗിയായി തിരിച്ചുവരുകയും കഴിവുതെളിയിക്കുകയും ചെയ്തുകഴിഞ്ഞു.
നല്ല അഭിനേതാവായ പൃഥ്വിയുടെ ആരാധകക്കൂട്ടത്തിന് കണക്കില്ല. പൃഥ്വിയുടെ പൗരുഷവും, സൗന്ദര്യവും, ഒന്നും കൂസാത്ത ഭാവവുമെല്ലാം ആരാധിയ്ക്കുന്ന ഒട്ടേറെ പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ ബോളിവുഡിലും തെന്നിന്ത്യയിലും അഭിനയിക്കുന്ന സുമന്‍ രംഗനാഥനും പൃഥ്വിരാജിന്റെ ഫാന്‍സ് കൂട്ടത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്.

പൃഥ്വിരാജ് സുന്ദരനാണെന്നും ഹോട്ട് ആണെന്നുമാണ് സുമന്‍ പറയുന്നത്. കേരളത്തിലെ ഓരോരോ കാര്യങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന സുമന്‍ പറയുന്നത് കേരളത്തിലെ മുന്‍നിരതാരങ്ങളെ, അതായത് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെയെല്ലാം തട്ടിച്ചുനോക്കിയാലും പൃഥ്വിരാജാണ് കൂടുതല്‍ ഹോട്ട് എന്നാണ്.
കേരളം തനിക്കേറെ ഇഷ്ടമാണെന്നും പലവട്ടം ഷൂട്ടിങ്ങിനായി ഇവിടെയെത്തിയതാന്‍ കേരളത്തെ പ്രണയിച്ചുപോയെന്നും ഇപ്പോള്‍ അവധിക്കാലം ചെലവഴിക്കാനും താനെത്താറുണ്ടെന്നും താരം പറയുന്നു.


Click it and Unblock the Notifications