പൃഥ്വി മികച്ച ഒരു നടന്‍ മാത്രമല്ല, ഗായകനും കൂടെ: ഗോപി സുന്ദര്‍

By Aswathi

പൃഥ്വിരാജ് എന്ന ഗായകനെ കുറിച്ച് പ്രേക്ഷകര്‍ക്കറിയാം. പുതിയ മുഖം അന്‍വര്‍, താന്തോന്നി, സെവന്‍സ് എന്നിങ്ങനെ എട്ടോളം ചിത്രങ്ങള്‍ക്ക് വേണ്ടി പൃഥ്വി ഇതിനോടകം പാടിക്കഴിഞ്ഞു. ഒടുവില്‍ പാടിയിരിക്കുന്നത് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെ എന്ന ചിത്രത്തിന് വേണ്ടിയാണ്. ദേശീയ പുരസ്‌കാര ജേതാവായ ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

പൃഥ്വി മികച്ച ഒരു നടന്‍ മാത്രമല്ല, നല്ലൊരു ഗായകന്‍ കൂടെയാണെന്നാണ് ഗോപി സുന്ദറിന്റെ അഭിപ്രായം. ക്രൈം പശ്ചാത്തലത്തിലുള്ള സിനിമയില്‍ രണ്ട് പാട്ടുകളാണുള്ളത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്ന്, പൃഥ്വി പാടി. സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രം കടന്നുപോകുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തുന്നിടത്താണ് പൃഥ്വിരാജ് പാടിയ പാട്ടിന്റെ പ്രസക്തി.

prithvi-gopi-sundar

ആഴങ്ങളില്‍ ദിനരാവുകള്‍...എന്ന് തുടങ്ങുന്ന ഗാനം വളരെ അനായാസമായാണ് പൃഥ്വിരാജ് പാടി പൂര്‍ത്തിയാക്കിയതെന്ന് ഗോപി സുന്ദര്‍ പറയുന്നു. മികച്ച നടന്‍ മാത്രമല്ല, നല്ലൊരു ഗായകനും കൂടിയാണെന്ന് തെളിയിക്കുന്നതാണ് ഇവിടെയിലെ ഈ പാട്ട്. എറണാകുളത്ത് ഗിരിനഗറിലുള്ള മൈ സ്റ്റുഡിയോയിലായിരുന്നു റിക്കാര്‍ഡിംഗ്.

പാട്ട് കമ്പോസ് ചെയ്തു ആരെക്കൊണ്ട് പാടിക്കണമെന്ന് ആലോചിച്ചപ്പോള്‍ പൃഥ്വിരാജ് പാടിയാല്‍ നന്നായിരിക്കുമെന്ന് തോന്നി. സിനിമയില്‍ വളരെ ക്രിട്ടിക്കലായൊരു മൂഡ് ക്രിയേറ്റ് ചെയ്യുന്ന സന്ദര്‍ഭമാണ്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്ത ഷേഡ് ഈ പാട്ടില്‍ വരുന്നുണ്ട്. അപ്പോള്‍ ആ സിറ്റ്വേഷനനുസരിച്ച് മറ്റ് ഗായകര്‍ പാടുന്നതിനേക്കാള്‍ നല്ലത് പൃഥ്വി പാടുന്നതാണ്. വളരെ നന്നായി പാടിയിട്ടുണ്ട്. പിന്നെ പൃഥ്വിരാജിനെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ, ഗ്രേറ്റ് സിംഗറാണ്- ഗോപി സുന്ദര്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X