»   » ടിയാന്റെ കഥ ഒരാളോടും തനിക്ക് പറയാന്‍ പറ്റില്ലെന്ന് പൃഥ്വിരാജ് , കാരണം ??

ടിയാന്റെ കഥ ഒരാളോടും തനിക്ക് പറയാന്‍ പറ്റില്ലെന്ന് പൃഥ്വിരാജ് , കാരണം ??

By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന അപ്‌ഡേറ്റുകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാവുന്നത്. തന്റെ സിനിമാജീവിതത്തില്‍ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രവുമായാണ് താരം ഈ ചിത്രത്തിലെത്തുന്നതെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ടിയാനിലെ മുഹമ്മദ് അസ്‌ളം അത്ര മേല്‍ തന്നെ സ്വാധീനിച്ചിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇന്ദ്രജിത്ത്, അനന്യ്, പത്മപ്രിയ, അനന്യ, മുരളീഗോപി തുടങ്ങിയവരും ചിത്രത്തെക്കുറിച്ച് വളരെ പോസിറ്റീവായാണ് സംസാരിച്ചിട്ടുള്ളത്. മുരളീ ഗോപിയുടെ തിരക്കഥയായ ടിയാന്‍ സംവിധാനം ചെയ്യുന്നത് ജി എന്‍ കൃഷ്ണകുമാറാണ്.

ദിലീപിനെ കുടുക്കാനായി തുനിഞ്ഞിറങ്ങിയവരില്‍ യുവതാരവും, ഞെട്ടലോടെ സിനിമാ ലോകം !!

ഇത്തവണത്തെ പെരുന്നാള്‍ ചിത്രങ്ങള്‍ക്ക് മാറ്റു കൂട്ടുന്നതിനായി ടിയാനും എത്തുന്നുണ്ട്. ജൂണ്‍ 29 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ഇതിനോടകം തന്നെ വന്‍ഹൈപ്പ് ചിത്രത്തിനു ലഭിച്ചു കഴിഞ്ഞു. ടീസറും ട്രെയിലറുമൊക്കെ സോഷ്യന്‍ മീഡിയയിലൂടെ വൈറലായിരുന്നു. റിലീസിനു തയ്യാറെടുക്കുന്ന ടിയാനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ..

ടിയാനിലെ വ്യത്യസ്തതയെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു

മൂന്നു നാല് വര്‍ഷത്തെ മുന്നൊരുക്കങ്ങളും നൂറു ദിവസത്തെ ഷൂട്ടിങ്ങുമായിരുന്നു ടിയാന്റേത്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മേക്കിങ്ങും വ്യത്യസ്തതയുമായാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. മലയാളിയുടെ സ്ഥിരം സിനിമാ കാഴ്ചകള്‍ക്ക് മുകളില്‍ നില്‍ക്കുന്ന ഒന്നായി ടിയാന്‍ മാറുമോയെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. സിനിമ റിലീസ് ചെയ്യുന്നതിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.

ടിയാന്റെ കഥ പറയാനറിയില്ല

ടിയാന്‍ സിനിമയുടെ കഥ പറയാന്‍ തനിക്കറിയില്ലെന്ന് പൃഥ്വിരാജ് പറയുന്നു. കഥ പറയാന്‍ പറ്റുന്ന സദസ്സിലാണെങ്കില്‍ക്കൂടി ക്യാപ്‌സൂള്‍ രൂപത്തില്‍ കഥ പറയാന്‍ തനിക്ക് കഴിയില്ലെന്ന്് പൃഥ്വിരാജ് പറയുന്നു. അത്തരത്തില്‍ പറയാന്‍ പറ്റുന്ന തരത്തിലുള്ള കഥയല്ല ഈ സിനിമയുടേത്. ഇത് കണ്ടു തന്നെ അറിയേണ്ട സിനിമയാണെന്നും താരം പറയുന്നു.

ഇന്ത്യന്‍ റിയലിസത്തെക്കുറിച്ച്

ഇന്ത്യന്‍ റിയലിസത്തെക്കുറിച്ച് ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നുള്ള കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഭാരതത്തിലെന്താണ് യാഥാര്‍ഥ്യമെന്നുള്ള കാര്യത്തെക്കുറിച്ച് പ്രതിപാദിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് മുരളീ ഗോപിയും വ്യക്തമാക്കിയിരുന്നു.

മുരളി ഗോപിയുടെ തിരക്കഥ

മുരളി ഗോപിയാണ് ടിയാന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. മൂന്നു കഥാപാത്രങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ മുന്നോട്ടു പോവുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവരാണ് ഈ മുന്നു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങളൊക്കെയാണ് കഥയിലൂടെ പറയുന്നത്. ഇവരിലൂടെ മറ്റു കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നു.

സിനിമയോടുള്ള സമീപനത്തിലെ മാറ്റം

പ്രേക്ഷകര്‍ക്ക് സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ട്. അങ്കമാലി ഡയറീസിന്റെ സ്വീകാര്യതയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പരീക്ഷണ സിനിമകളോട് മുഖഥം തിരിക്കുന്ന ശൈലി മാറിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നു

മലയാള സിനിമയിലെ നല്ല മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. സിറ്റി ഓഫ് ഗോഡ്, വാസ്തവം, വര്‍ഗം, വാസ്തവം തുടങ്ങിയ സിനിമകള്‍ തിയേറ്ററില്‍ വിജയിച്ചില്ലെങ്കിലും സിനിമയെ മാറ്റത്തിലേക്ക് നയിച്ചവയാണ്.

ലൂസിഫറില്‍ അഭിനയിക്കുമോ

അഭിനയത്തിനോടൊപ്പം തന്നെ സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് വളരെ മുന്‍പേ തന്നെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറില്‍ താന്‍ അഭിനയിക്കുമോയെന്ന കാര്യത്തെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല. ആടു ജീവിതത്തിന്റെ വര്‍ക്കുകളും അതേ സമയത്ത് തന്നെയാണ് ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ തന്റെ അപ്പിയറന്‍സ് ആ സമയത്ത് എങ്ങനെയായിരിക്കുമെന്ന് അറിയില്ലെന്നും താരം പറയുന്നു.
7

ആടു ജീവിതത്തില്‍ പ്രതീക്ഷയുണ്ട്

ബ്ലസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നജീബാവാന്‍ വേണ്ടി തയ്യാറെടുത്തതു കൊണ്ടാണ് ആ ചിത്രം താന്‍ ഏറ്റെടുത്തതെന്നും താരം പറയുന്നു. 2008 ല്‍ പോക്കിരി രാജയുടെ സെറ്റില്‍ നിന്നായിരുന്നു ആടു ജീവിതത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞതെന്നും താരം ഓര്‍ക്കുന്നു.

English summary
Prithviraj shares about tiyan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam