»   » പടമേതായാലും നായകന്‍ പൃഥ്വി മതി

പടമേതായാലും നായകന്‍ പൃഥ്വി മതി

Posted By:
Subscribe to Filmibeat Malayalam
അനന്തവിഷന്റെ ശാന്ത മുരളീധരന് തന്റെ പുതിയ സിനിമയിലെ നായകന്‍ ആരാവണമെന്ന കാര്യത്തില്‍ ഒരു കണ്‍ഫ്യൂഷനുമില്ല.പൃഥ്വിരാജിനെ നായകനാക്കാവുന്ന കഥകളെ തല്‍ക്കാലം അവര്‍പരിഗണിക്കുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

ക്ലാസ്‌മേറ്റ്‌സ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ നിര്‍മ്മാണരംഗത്തെത്തിയ ശാന്ത മുരളീധരന്‍ ഇതിനകം നാലുസിനിമകള്‍ പിന്നിട്ടു എല്ലാത്തിലും നായകന്‍ പൃഥ്വിരാജ് തന്നെ. ചോക്‌ളേറ്റ്, റോബിന്‍ ഹുഡ്, തേജാഭായി ആന്റ് ഫാമിലി തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം പൃഥ്വിരാജിനെ നായകനാക്കി അഞ്ചാമതു ചിത്രം ഒരുക്കുന്നു.

സംവിധായകരും തിരക്കഥാകൃത്തുക്കളും നായികമാരും ഒക്കെ മാറുമെങ്കിലും മാറ്റമില്ലാതെ തുടരുന്ന നായകനെ വെച്ച് നിര്‍മ്മിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിത്തു ജോസഫാണ്. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാളസിനിമയില്‍ സാധാരണനിര്‍മ്മാതാക്കള്‍ കുഴങ്ങുന്നത് പൃഥ്വിരാജിന്റെ ഡേറ്റിനുവേണ്ടിയാണ്. ഇപ്പോള്‍ ബോളിവുഡിലും പോയി ആടിതിമര്‍ത്തുവന്നിരിക്കുന്ന രാജു വളരെ ചിന്തിച്ചേ സിനിമകള്‍ കമ്മിറ്റ് ചെയ്യാറുള്ളൂ.

രാജു സിനിമകള്‍ ധാരാളം പിന്നിടുന്നുണ്ടെങ്കിലും അതില്‍ ശ്രദ്ധേയവും ഹിറ്റുമായവ വിരലിലൊതുങ്ങും. അവയില്‍ പ്രധാനപ്പെട്ട ചിത്രങ്ങളാണ് ക്ലാസ്‌മേറ്റ്‌സും ചോക്‌ളേറ്റും റോബിന്‍ ഹുഡും. തേജാഭായി നിലം തൊടാതെ പൊട്ടിയ ചിത്രമാണ്. നിര്‍മ്മാതാവായെത്തി ആദ്യ രണ്ടു സിനിമകളും ഹിറ്റായതോടെ അനന്തവിഷന്റെ ശാന്ത മുരളീധരന് അടുത്തസിനിമയിലെ നായകനാരെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. അത് ഇപ്പോഴും നിര്‍ബാധം തുടരുന്നു.

നായകന്‍ നിര്‍മ്മാതാവ് കൂട്ടുകെട്ട് ഇങ്ങനെ നിര്‍ബാധം മുന്നോട്ട് പോകട്ടെയെന്ന് ആശിക്കാം. പഴയ പ്രേംനസീര്‍ പി. സുബ്രമണ്യം ബന്ധം പോലെ. ആദ്യചിത്രമായ മമ്മി ആന്റ് മീയിലൂടെ ഏറെ ശ്രദ്ധേയനായ ജിത്തു ജോസഫിന്റെ ദിലീപ് ചിത്രമായ മൈ ബോസ് റിലീസിന് ഒരുങ്ങുകയാണ്. ഇന്ന് പ്രതീക്ഷ നല്‍കുന്ന സംവിധായകരിലൊരാളാണ് ജിത്തു, അതുകൊണ്ടുതന്നെ അനന്തവിഷനും സ്ഥിരം നായകനും പ്രത്യാശയോടെ കാത്തിരിക്കുന്നു.

English summary
Shantha Murali is planning to produce another Prithviraj movie under the banner of Anatha Vision.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam