»   »  പൃഥ്വി അര്‍പ്പണബോധവും കഠിനാധ്വാനവും കഴിവുമുള്ള നടന്‍: ബ്ലെസി

പൃഥ്വി അര്‍പ്പണബോധവും കഠിനാധ്വാനവും കഴിവുമുള്ള നടന്‍: ബ്ലെസി

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ ഒടുവില്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ സിനിമയാകുന്നു. കഥയിലെ നജീബായി പൃഥ്വിരാജ് എത്തും. 2016 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറയിച്ചു.

അഞ്ച് വര്‍ഷം മുമ്പ് ബ്ലെസി ചിത്രം പ്രഖ്യാപിച്ചതുമുതല്‍ ചിത്രത്തിലെ നായകനെ കുറിച്ച് പല തരത്തിലുള്ള വാര്‍ത്തയും കേട്ടിരുന്നു. മോഹന്‍ലാലിന്റെയും വിക്രമിന്റെയും ഫഹദിന്റെയുമൊക്കെ പേരുകള്‍ക്കൊടുവിലാണ് പൃഥ്വിയെ തീരുമാനിച്ചത്. എന്തുകൊണ്ട് പൃഥ്വി എന്ന ചോദ്യത്തിന് ബ്ലെസിയുടെ മറുപടിയാണ് അര്‍പ്പണ ബോധവും കഠിനാധ്വാനവും കഴിവുമുള്ള നടനാണ് പൃഥ്വി.


പൃഥ്വി അര്‍പ്പണബോധവും കഠിനാധ്വാനവും കഴിവുമുള്ള നടന്‍: ബ്ലെസി

പൃഥ്വി വളരെ അഭിനയസാധ്യതയുള്ള നടനാണ്. അര്‍പ്പണ ബോധവും കഠിനാധ്വാനവും കഴിവുമുള്ള നടനാണ് പൃഥ്വി. അതുകൊണ്ടാണ് നജീബിന്റെ റോളിലേക്ക് തിരഞ്ഞെടുത്തത് - മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു.


പൃഥ്വി അര്‍പ്പണബോധവും കഠിനാധ്വാനവും കഴിവുമുള്ള നടന്‍: ബ്ലെസി

മലയാളത്തിലെ ഇന്നത്തെ ചെറുപ്പക്കാരെല്ലാം ഇത്തരത്തില്‍ അര്‍പ്പണ ബോധവും കഠിനാധ്വാനവും കഴിവുമുള്ള നടന്മാരാണ്. പക്ഷെ പൃഥ്വിയുടെ ശാരീരികാവസ്ഥയും ഈ കഥാപാത്രത്തിന് യോജിച്ചതാണ് എന്നതാണ് മറ്റൊരു കാര്യം


പൃഥ്വി അര്‍പ്പണബോധവും കഠിനാധ്വാനവും കഴിവുമുള്ള നടന്‍: ബ്ലെസി

സുഖകരമായ ഒരു ജീവിതം നയിച്ച ഒരാള്‍ പെട്ടന്ന മൃഗതുല്യമായ ഒരു അവസ്ഥയിലേക്ക് പോകുന്നതാണ് സിനിമ. അദ്ദേഹത്തിന്റെ ശരീരത്തിലും അതിനനുസരിച്ച മാറ്റങ്ങള്‍ വേണം. ഈ മാറ്റങ്ങള്‍ കാണണമെങ്കില്‍ തീരെ മെലിഞ്ഞ ഒരാള്‍ പറ്റില്ല. കുറച്ച് തടിയുള്ള ഒരാള്‍ വേണം. എന്നാല്‍ ആ മാറ്റം പ്രകടമാകൂ.


പൃഥ്വി അര്‍പ്പണബോധവും കഠിനാധ്വാനവും കഴിവുമുള്ള നടന്‍: ബ്ലെസി

ചിത്രത്തിലെ കഥാപാത്രത്തിനായി ശാരീരികമായ ചില മാറ്റങ്ങള്‍ വേണം. അതിനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. മനുഷ്യന്‍ മൃഗതുല്യനായ അവസ്ഥയിലേക്ക് മാറുകയാണ്. മെലിഞ്ഞ് ജരാനര ബാധിച്ച അവസ്ഥ.


പൃഥ്വി അര്‍പ്പണബോധവും കഠിനാധ്വാനവും കഴിവുമുള്ള നടന്‍: ബ്ലെസി

2016 ല്‍ ആരംഭിച്ചാല്‍ 2018 ലേ ചിത്രീകരണം ആരംഭിയ്ക്കൂ. അതിന് അദ്ദേഹത്തിന് സമയം വേണം. അതുകൊണ്ട് തന്നെ ഈ ചിത്രം ചെയ്യുന്ന കാലയളവില്‍ പൃഥ്വിയ്ക്ക് മറ്റ് ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കില്ല- ബ്ലെസി പറഞ്ഞു


English summary
Prithviraj is very dedicated actor says Blessy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam