പൃഥ്വിയും ജയസൂര്യയും ആസിഫും ഇന്ദ്രനും മല്‍സരിക്കുന്നു
പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി എന്നിവര്‍ ഒന്നിക്കാന്‍ പോകുകയാണെങ്കിലും ഇവര്‍ നായകരായ ചിത്രങ്ങളാണു ഇനി തിയറ്ററില്‍ മല്‍സരിക്കാനെത്തുന്നത്.
ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന എന്നു നിന്റെ മൊയ്തീന്‍ ആണ് പൃഥ്വിയുടെതായി ഇനി റിലീസ് ചെയ്യുന്ന ചിത്രം. പാര്‍വതിയാണു പൃഥ്വിയുടെ നായിക. ടൊവിനോ, ബാല, സായ്കുമാര്‍, ലെന, സുധീര്‍ കരമന, സുധീഷ്, സുബീഷ് എന്നിവരാണു താരങ്ങള്‍. കോഴിക്കോട് വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്നൊരു അനശ്വര പ്രണയകഥയുടെ ചലച്ചിത്രാവിഷ്‌കാരമമാണിത്. ജോമോന്‍ ടി. ജോണ്‍ ആണു കാമറ.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, നിര്‍ണായകം എന്നിവയാണു ആസിഫിന്റെതായി തിയറ്ററിലെത്താനുള്ളത്. രോഹിത് വി.എസ്. ആണ് ഓമനക്കുട്ടന്‍ സംവിധാനം ചെയ്യുന്നത്. ഭാവനയാണു നായിക. വി.കെ. പ്രകാശ് പ്രധാന വേഷം ചെയ്യുന്നു. അന്തര്‍മുഖനായ ചെറുപ്പക്കാരന്റെ കഥയാണിതില്‍ പറയുന്നത്. അഖില്‍ ജോര്‍ജ് ആണു കാമറ.
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന നിര്‍ണായകത്തിനു സഞ്ജയ്-ബോബി ആണു കഥയും തിരക്കഥയും എഴുതുന്നത്. മാളവിക മോഹന്‍ആണ് നായിക. ലെന, സനുഷ, പ്രകാശ് ബാരെ,സിദ്ദീഖ് എന്നിവരും പ്രധാന വേഷം ചെയ്യുന്നു.
അടൂരും തോപ്പിലുമല്ലാത്തൊരു ഭാസിയാണു ഇന്ദ്രജിത്തിന്റെ ചിത്രം. വിഷ്ണു വിജയന്‍ ആണുസംവിധാനം. രചന നാരായണന്‍കുട്ടിയാണു നായിക. സോനാ നായര്‍, സുരാജ് വെഞ്ഞാറമൂട്, ശ്രീജിത്ത് രവി എന്നിവരാണു മറ്റു താരങ്ങള്‍.
അനീഷ് അന്‍വര്‍ സംവിധാനംചെയ്യുന്ന കുമ്പസാരമാണു ജയസൂര്യയുടെ ചിത്രം. ഹണി റോസ് ആണു നായിക. ആല്‍ബി എന്ന ഓട്ടോ ഡ്രൈവര്‍ ആയിട്ടാണ് ജയസൂര്യഅഭനയിക്കുന്നത്. ടിനി ടോം, അജു വര്‍ഗീസ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരാണു മറ്റു താരങ്ങള്‍.അവധിക്കാലം അവസാനിക്കുമ്പോഴേക്കും കുട്ടികള്‍ക്കു അടിച്ചുപൊളിക്കാന്‍ തയാറായിട്ടാണു ഈ ചിത്രങ്ങള്‍ എത്തുന്നത്.


Click it and Unblock the Notifications