»   » ജയസൂര്യ ഒന്ന് ഓവര്‍ സ്മാര്‍ട്ടായി, പണി പാളി; ചിരിക്കാനും കരയാനുമാകാതെ പൃഥ്വിയും ചാക്കോച്ചനും

ജയസൂര്യ ഒന്ന് ഓവര്‍ സ്മാര്‍ട്ടായി, പണി പാളി; ചിരിക്കാനും കരയാനുമാകാതെ പൃഥ്വിയും ചാക്കോച്ചനും

Posted By: Rohini
Subscribe to Filmibeat Malayalam

അന്യായം കണ്ടാല്‍ ജയസൂര്യ അപ്പോള്‍ പ്രതികരിയ്ക്കും. റോഡിലെ കുണ്ടു കുഴിയും ട്രോള്‍ കൊടുക്കുന്നതും ഒന്നും ജയസൂര്യക്ക് ഇഷ്ടമില്ല. കൈമടക്ക് കൊടുക്കുന്ന കാര്യമാണെങ്കില്‍ പറയുകയും വേണ്ട.

ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിചാരിക്കുന്ന തെണ്ടികളെ ചവിട്ടണം; ജയസൂര്യയുടെ പോസ്റ്റ്

കേരളത്തിലാണെങ്കില്‍ ഓകെ, പോണ്ടിച്ചേരിയില്‍ ജയസൂര്യയുടെ സ്മാര്‍ട്ടാകല്‍ അത്രയങ്ങ് ഏല്‍ക്കുമോ. സ്വപ്‌നകൂട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പോണ്ടിച്ചേരിയില്‍ നടക്കുമ്പോഴാണ് ആ രസകരമായ സംഭവം. തുടര്‍ന്ന് വായിക്കാം.

ജയസൂര്യ ഒന്ന് ഓവര്‍ സ്മാര്‍ട്ടായി, പണി പാളി; ചിരിക്കാനും കരയാനുമാകാതെ പൃഥ്വിയും ചാക്കോച്ചനും

സ്വപ്‌ന കൂട് എന്ന ചിത്രത്തില്‍ ജയസൂര്യയും കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഉപയോഗിയ്ക്കുന്ന ഈ ജീപ്പ് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ഷൂട്ടിങിന് മാത്രമല്ല, ഇടവേളകളില്‍ ഇതില്‍ കയറി ഊരു തെണ്ടുകയാണ് യുവതാരങ്ങളുടെ പ്രധാന ഹോബി

ജയസൂര്യ ഒന്ന് ഓവര്‍ സ്മാര്‍ട്ടായി, പണി പാളി; ചിരിക്കാനും കരയാനുമാകാതെ പൃഥ്വിയും ചാക്കോച്ചനും

അങ്ങനെ ഒരു ദിവസം പതിവ് സവാരി നടത്തവെ വണ്‍വെ തെറ്റിച്ച് വണ്ടി ഓടിച്ചതിന് ജീപ്പ് പൊലീസ് തടഞ്ഞു. ഒരു 100 രൂപ കൈ മടക്കു കാണിച്ച് ഊരിപ്പോരാം എന്ന് കരുതി പൃഥ്വി ജീപ്പില്‍ നിന്നിറങ്ങി വന്നു. പക്ഷെ അത് ജയസൂര്യയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല

ജയസൂര്യ ഒന്ന് ഓവര്‍ സ്മാര്‍ട്ടായി, പണി പാളി; ചിരിക്കാനും കരയാനുമാകാതെ പൃഥ്വിയും ചാക്കോച്ചനും

ഇവനെന്താണ് കാണിക്കുന്നത്. തമിഴ്‌നാട്ടുകാര്‍ക്ക് സിനിമാ താരങ്ങളോട് വലിയ ആരാധനയും ബഹുമാനവുമാണ്. ഞാനിതിപ്പോള്‍ ശരിയാക്കിത്തരാം എന്ന് കുഞ്ചാക്കോ ബോബനോട് പറഞ്ഞ് ജയസൂര്യ വണ്ടിയില്‍ നിന്ന് ഇറങ്ങി വന്നു. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിന്റെ റീമേക്കിലൂടെ തമിഴര്‍ക്കിടയില്‍ ജയസൂര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാര്യം പൊലീസിനോട് പറഞ്ഞു.

ജയസൂര്യ ഒന്ന് ഓവര്‍ സ്മാര്‍ട്ടായി, പണി പാളി; ചിരിക്കാനും കരയാനുമാകാതെ പൃഥ്വിയും ചാക്കോച്ചനും

ഞങ്ങള്‍ സിനിമാക്കാരാണെന്നും പുതിയ ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി വന്നതാണെന്നും ജയസൂര്യ പൊലീസിനോട് പറഞ്ഞു. അത് കേട്ടതും പൊലീസിന്റെ മട്ടു മാറി. 'ആഹ, സിനിമാക്കാരാണോ. അപ്പോള്‍ കൈയ്യില്‍ കുറേ കാശ് കാണുമല്ലോ. ഒരു ആയിരമോ അഞ്ഞൂറോ തന്നിട്ട് പോ' എന്നായി. പാവം ജയസൂര്യ. പൊലീസിന്റെ വാശിക്ക് വഴങ്ങി 500 രൂപ കൊടുത്ത് തലയൂരി

ജയസൂര്യ ഒന്ന് ഓവര്‍ സ്മാര്‍ട്ടായി, പണി പാളി; ചിരിക്കാനും കരയാനുമാകാതെ പൃഥ്വിയും ചാക്കോച്ചനും

ജയസൂര്യയുടെ ദയനീയ അവസ്ഥ കണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു കുഞ്ചാക്കോ ബോബനും പൃഥ്വിരാജും

English summary
Prithviraj and Jayasurya fear of Tamilnadu Police

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam