ഇന്ദ്രനും പൃഥ്വിയും ജയനും വീണ്ടും ഒന്നിക്കുന്നു
വീണ്ടും ആ ക്ലാസ്‌മേറ്റ്‌സ് ഒന്നിക്കുന്നു എന്ന കേട്ട് ഒരുമിച്ച് ഒരു ക്ലാസില്‍ പഠിച്ചവര്‍ ഒരുമിക്കുകയാണെന്ന് തെറ്റിദ്ധരിക്കല്ലേ. ലാല്‍ജോസ് ഒരുക്കിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ കൂട്ടുകെട്ടാണ് വീണ്ടും ഒന്നിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും വീണ്ടും ഒന്നിക്കും. ഹാസ്യതാരവും അവതാരകനുമെല്ലാമായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേക.

'അമര്‍ അക്ബര്‍ ആന്റണി' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചതേയുള്ളു. നായികയെയോ മറ്റ് താരങ്ങളെയോ നിര്‍ണയിച്ചിട്ടില്ല. നാദിര്‍ഷ തന്നെ തിരക്കഥയെഴുതുന്ന ചിത്രം തീര്‍ത്തും ഒരു എന്റര്‍ടൈന്‍മെന്റായിരിക്കുമെന്നാണ് വിവരം.
ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ഏറ്റവും അടുത്ത കൂട്ടുകാരായി അഭിനയിച്ചതായിരുന്നു ഏറെ ശ്രദ്ധയാകര്‍ഷിച്ചത്. ഈ സൗഹൃദത്തിന്റെ പാരയായിരുന്നു സതീശന്‍ കഞ്ഞിക്കുഴിയെന്ന ജയസൂര്യയുടെ റോള്‍. എന്നാല്‍ ക്ലാസ്‌മേറ്റ്‌സിലെ നരേന്‍ പുതിയ ചിത്രത്തില്‍ ഇല്ലാത്തത് ഒരു കുറവു തന്നെയായിരിക്കും


Click it and Unblock the Notifications











