»   » ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

Written By:
Subscribe to Filmibeat Malayalam

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ 2015 ലെ സിനിമാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജും ജയസൂര്യയും പങ്കിട്ടു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് പൃഥ്വിരാജിന് പുരസ്‌കാരം. സു സു സുധിവാത്മീകത്തിലെ അഭിനയിത്തിലൂടെയാണ് ജയസൂര്യയും പുരസ്‌കാരം പങ്കിട്ടെടുത്തത്.

ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള ഫിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുരസ്‌കാരവും പാര്‍വ്വതി തന്നെ നേടി. ഏപ്രില്‍ 13 ന് അങ്കമാലി അല്‍ത്താഫ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാനും സംവിധായകനുമായ ഭദ്രന്‍ പറഞ്ഞു.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജും ജയസൂര്യയും പങ്കിട്ടു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് പൃഥ്വിരാജിന് പുരസ്‌കാരം. സു സു സുധിവാത്മീകത്തിലെ അഭിനയിത്തിലൂടെയാണ് ജയസൂര്യയും പുരസ്‌കാരം പങ്കിട്ടെടുത്തത്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള ഫിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുരസ്‌കാരവും പാര്‍വ്വതി തന്നെ നേടി.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീനാണ് മികച്ച ഫീച്ചര്‍ ചിത്രം. ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും ആര്‍സ് വിമല്‍ നേടി

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

ഒറ്റാല്‍ എന്ന ചിത്രം സംവിധാനം ചെയ്ത ജയരാജാണ് മികച്ച സംവിധായകന്‍

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

ചാര്‍ലി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ ഉണ്ണി ആറും മാര്‍ട്ടിന്‍ പ്രക്കാട്ടിനുമാണ് മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള പുരസ്‌കാരം നല്‍കുന്നത്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്‌കാരം എന്ന് നിന്റെ മൊയ്തീനിലെയും ആലിഫിലെയും അഭിനയത്തിലൂടെ ലെന സ്വന്തമാക്കുന്നു

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

പ്രേം പ്രകാശ്, സുധീര്‍ കരമന എന്നിവരാണ് മികച്ച സ്വഭാവ നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിടുന്നത്. സുധീര്‍ കരമനയുടെ ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിലെ അഭിനയവും പ്രേം പ്രകാശിന്റെ നിര്‍ണായകം എന്ന ചിത്രത്തിലെ അഭിനയവുമാണ് പരിഗണിച്ചത്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

മധുര നാരങ്ങ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ പാര്‍വ്വതി രതീഷാണ് മികച്ച പുതുമഖ നടി.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

ഒറ്റാലിലൂടെ അരങ്ങേറിയ മാസ്റ്റര്‍ അഷാന്ത് ഷായും കുമരകം വാസുദേവനും മികച്ച പുതുമുഖ നടന്മാരായി.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

ജോമോന്‍ ടി ജോണാണ് മികച്ച ഛായാഗ്രാകന്‍.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

പ്രേമത്തിലെ പാട്ടുകളൊരുക്കിയ രാജേഷ് മുരുകേശന്‍ മികച്ച സംഗീത സംവിധായകന്‍

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

പ്രേമത്തിലെ മലരേ എന്ന പാട്ട് പാടിയ വിജയ് യേശുദാസ് മികച്ച ഗായകനും മധുശ്രീ നാരായണന്‍ മികച്ച ഗായികയുമായി

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

പ്രേമത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മികച്ച നടന്മാര്‍ പൃഥ്വിരാജും ജയസൂര്യയും

കോസ്റ്റിയൂം ഡിസൈനര്‍ക്കുള്ള പുരസ്‌കാരം ചാര്‍ലി എന്ന ചിത്രത്തിലൂടെ സമീറ സനീഷ് സ്വന്തമാക്കി.

English summary
Kerala Film Producers Association Award for the films released in last year was announced today. Prithviraj and Jayasurya had shared the best actor award for their performances in Ennu Ninte Moideen and Su Su Sudhi Vathmeekam respectively

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X