»   » പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങി, നടക്കാതെ പോയ ആ ചിത്രത്തെ കുറിച്ച് ജയസൂര്യ! ഏതാണ് ആ ചിത്രം?

പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങി, നടക്കാതെ പോയ ആ ചിത്രത്തെ കുറിച്ച് ജയസൂര്യ! ഏതാണ് ആ ചിത്രം?

Posted By: Sanviya
Subscribe to Filmibeat Malayalam

മോളിവുഡില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോംമ്പോയാണ് പൃഥ്വാരാജ്-ജയസൂര്യയുടേത്. ഇരുവരും ഒന്നിച്ച് ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത സ്വപ്‌നക്കൂടാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. 2003ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഇവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.

എന്നാല്‍ സ്വപ്‌നക്കൂടിന് ശേഷം വീണ്ടും ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ച ഇരുവരും ചക്രം എന്ന ചിത്രത്തിന് വേണ്ടി ഒന്നിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാലും ജയസൂര്യ ചിത്രത്തില്‍ നിന്ന് പിന്മാറി. അടുത്തിടെ മനോരമ ഓണ്‍ലൈനിന്റെ 'ഐ മി മൈ സെല്‍ഫ്' എന്ന പ്രോഗ്രാമില്‍ ജയസൂര്യ ഇക്കാര്യത്തെ കുറിച്ച് പറയുകയുണ്ടായി. തുടര്‍ന്ന് വായിക്കൂ...

തിരക്കായിരുന്നു

ഷാഫി സംവിധാനം ചെയ്യുന്ന പുലിവാല്‍ കല്യാണം എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ കമ്മിറ്റ് ചെയ്തിരുന്നു. അതിന് ശേഷമാണ് ചക്രത്തില്‍ അഭിനയിക്കാന്‍ ഓഫര്‍ വരുന്നത്.

ചക്രം ഹിറ്റായില്ല

ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, മീര ജാസ്മിന്‍, വിജേഷ്, ചന്ദ്ര ലക്ഷ്മണ്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു.

ബോക്‌സോഫീസ് വിജയം

ഷാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പുലിവാല്‍ കല്യാണം കേരളത്തിലെ ബോക്‌സോഫീസില്‍ മികച്ച വിജയം നേടി. ഉദയ്കൃഷ്ണയും സിബി കെ തോമസും തിരക്കഥ എഴുതിയ ചിത്രത്തില്‍ കാവ്യയായിരുന്നു ജയസൂര്യയുടെ നായിക.

ജയസൂര്യ തിരക്കിലാണ്

പ്രേതത്തിന് ശേഷം ഫുക്രിയാണ് ജയസൂര്യയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രം. മിഥുന്‍ മാനുവല്‍ തോമസിന്റെ ആടിന്റെ രണ്ടാം ഭാഗത്തിലാണ് അടുത്തതായി ജയസൂര്യ അഭിനയിക്കുക.

English summary
Prithviraj And Jayasurya Were Supposed To Share The Screen Space In This Movie!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam