»   » ചേട്ടന്‍ ഇന്ദ്രജിത്തിനോട് അസൂയയാണെന്ന് പൃഥ്വിരാജ്

ചേട്ടന്‍ ഇന്ദ്രജിത്തിനോട് അസൂയയാണെന്ന് പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

ഏകദേശം ഒരേ വര്‍ഷം തന്നെയാണ് സുകുമാരന്റെ രണ്ട് ആണ്‍ മക്കളും വെള്ളിത്തിരയില്‍ എത്തിയത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ഇന്ദ്രജിത്തിന് തുടക്കം ലഭിച്ചത്. പിന്നീട് നായകനും പ്രതിനായകനും സഹനായകനുമൊക്കെയായി ഇന്ദ്രന്‍ മാറി മാറി വന്നു.

എന്നാല്‍ തുടക്കം മുതല്‍ നായക വേഷം ചെയ്ത പൃഥ്വിരാജ് ഇപ്പോഴും നായകന്‍ തന്നെയാണ്. ഇക്കാര്യത്തില്‍ ചേട്ടന്‍ ഭാഗ്യവാനാണെന്നാണ് പൃഥ്വിരാജിന്റെ പക്ഷം. തനിക്ക് ചേട്ടനോട് ഒരു തരത്തില്‍ അസൂയയാണെന്നും പൃഥ്വി പറഞ്ഞു.

ചേട്ടന്‍ ഇന്ദ്രജിത്തിനോട് അസൂയയാണെന്ന് പൃഥ്വിരാജ്

ബാലതാരമായിട്ടാണ് ഇന്ദ്രജിത്ത് സിനിമയിലെത്തുന്നത്. പടയണി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അഭിനയിച്ചുകൊണ്ട്

ചേട്ടന്‍ ഇന്ദ്രജിത്തിനോട് അസൂയയാണെന്ന് പൃഥ്വിരാജ്

പിന്നീട് 2002 ല്‍ വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശരിക്കുള്ള അരങ്ങേറ്റം. പ്രതിനാകന്റെ വേഷമായിരുന്നു. ആ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും ജനപ്രീതി ലഭിച്ചത് മീശ മാധവന്‍ എന്ന ചിത്രത്തിലെ ഈപ്പന്‍ പാപ്പച്ചിയ്ക്ക് ശേഷമാണ്

ചേട്ടന്‍ ഇന്ദ്രജിത്തിനോട് അസൂയയാണെന്ന് പൃഥ്വിരാജ്

എല്ലാതരം വേഷങ്ങളും തനിയ്ക്ക് അനായാസം വഴങ്ങുമെന്ന് പിന്നീടുള്ള ചിത്രങ്ങളില്‍ ഇന്ദ്രിജിത്ത് തെളിയിച്ചു. ക്ലാസ്‌മേറ്റ് എന്ന ചിത്രത്തിലെ പയസ് എന്ന കഥാപാത്രം വലിയൊരു വഴിത്തിരിവായി. അതിന് ശേഷം ഹാസ്യ വേഷങ്ങളും കൈകാര്യം ചെയ്യാന്‍ തുടങ്ങിയ ഇന്ദ്രന്‍ നായകന്‍ വേഷങ്ങളിലെ പിടിയും വിട്ടിരുന്നില്ല.

ചേട്ടന്‍ ഇന്ദ്രജിത്തിനോട് അസൂയയാണെന്ന് പൃഥ്വിരാജ്

ആദ്യ ചിത്രമായ നന്ദനത്തില്‍ നായകനായി അരങ്ങേറിയ പൃഥ്വിരാജ് പിന്നീട് അതേ വഴി പിന്തുടരുകയായിരുന്നു. കനാകകണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലെ വേഷം മാറ്റി നിര്‍ത്താം. നായകനെന്ന നിലയില്‍ പൃഥ്വി ഒരുപാട് മുന്നേറുകയും ചെയ്തു.

ചേട്ടന്‍ ഇന്ദ്രജിത്തിനോട് അസൂയയാണെന്ന് പൃഥ്വിരാജ്

നായകനായി തുടരുക വലിയ ഉത്തരവാദിത്വമാണെന്നാണ് പൃഥ്വിരാജ് പറയുന്നത്

ചേട്ടന്‍ ഇന്ദ്രജിത്തിനോട് അസൂയയാണെന്ന് പൃഥ്വിരാജ്

വില്ലനായും നായകനായും ഹാസ്യതാരമായും മാറി മാറി രംഗപ്രവേശനം ചെയ്യുന്ന ചേട്ടന്‍ നടന്‍ എന്ന നിലയില്‍ സ്വതന്ത്ര്യനാണെന്നും പൃഥ്വി പറഞ്ഞു.

ചേട്ടന്‍ ഇന്ദ്രജിത്തിനോട് അസൂയയാണെന്ന് പൃഥ്വിരാജ്

ചേട്ടനോട് ഒരര്‍ത്ഥത്തില്‍ എനിക്ക് അസൂയയാണെന്നും എന്നെക്കാള്‍ ഭാഗ്യവാനാണ് ചേട്ടനെന്നും പൃഥ്വിരാജ് പറഞ്ഞു

ചേട്ടന്‍ ഇന്ദ്രജിത്തിനോട് അസൂയയാണെന്ന് പൃഥ്വിരാജ്

ചേട്ടന്‍ - അനുജന്‍ എന്നതിനപ്പുറം മലയാളി പ്രേക്ഷകര്‍ക്ക് ഇരുവരെയും ബെസ്റ്റ് ബഡ്ഡീസായി കാണാനാണ് ഇഷ്ടം. പൊലീസ്, ക്ലാസ്‌മേറ്റ്‌സ്, നമ്മള്‍ തമ്മില്‍, സത്യം, വീട്ടിലേക്കുള്ള വഴി, ബാച്ചിലര്‍ പാര്‍ട്ടി, ആകാശത്തിന്റെ നിറം, ഡബിള്‍ ബാരല്‍, തുടങ്ങി അമര്‍ അക്ബര്‍ അന്തോണിവരെ ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ ഏറെയാണ്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
According to prithviraj, as far as an actor is considered it is Indrajith who gets more freedom.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam