പൃഥ്വിരാജ് ജിസ് ജോയിയുടെ ചിത്രത്തില്‍
ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിനു ശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ ഗൈഡ് ആയിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. സ്വാതി റെഡ്ഡിയാണ് നായിക. അനൂപ് മേനോനും ജോയിമാത്യുവുമാണ് മറ്റു പ്രധാന വേഷം ചെയ്യുന്നത്. ആസിഫ് അലിയും ഇതില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
സപ്തമശ്രീ തസ്‌കരയ്ക്കു ശേഷം പൃഥ്വിയും ആസിഫും ഒന്നിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. പൃഥ്വിയുടെ ക്രിസ്മസ് ചിത്രമായിരി്ക്കും ഇത്.

ജിസ് ജോയിയുടെ ആദ്യചിത്രത്തില്‍ ആസിഫ് അലിയായിരുന്നു നായകന്‍. തരക്കേടില്ലാത്ത ചിത്രമെന്ന പേരുനേടിയിരുന്നു ബൈസിക്കിള്‍ തീവ്‌സ്. സലിംകുമാറായിരുന്നു ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്തിരുന്നത്. അപര്‍ണ ഗോപിനാഥ് ആയിരുന്നു അതിലെ നായിക.
പൃഥ്വിരാജിപ്പോള്‍ എന്നു നിന്റെ മൊയ്തീന്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്. അതിനു പിന്നാലെ അനാര്‍ക്കലിയെത്തും. അതില്‍ ബിജു മേനോന്‍ ആണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ഇതു പൂര്‍ത്തിയായാല്‍ മാര്‍ത്താണ്ഡന്റെ പാവാടയില്‍ അഭിനയിക്കും. അതിനു ശേഷമായിരിക്കും ഗൈഡ് ആയി അഭിനയിക്കുന്നത്. ഗൈഡിന്റെ വേഷം ആദ്യമായിട്ടാണ് പൃഥ്വി ചെയ്യുന്നത്.


Click it and Unblock the Notifications











