»   » പൃഥ്വിയെ നായകനാക്കി ജിത്തു ജോസഫ്

പൃഥ്വിയെ നായകനാക്കി ജിത്തു ജോസഫ്

Written By:
Subscribe to Filmibeat Malayalam
Prithvi Raj
ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. അനന്ത വിഷനു വേണ്ടി ശാന്ത മുരളിയാണ് ചിത്രം നിര്‍മിക്കുന്നത്. ദിലീപിനെ നായകനാക്കി ജിത്തു ഒരുക്കുന്ന മൈ ബോസിന്റെ ചിത്രീകരണം കഴിഞ്ഞാല്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് ജിത്തു അറിയിച്ചു.

സുരേഷ്‌ഗോപി നായകനായ ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെയാണ് ജിത്തു മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. സുരേഷ് ഗോപി ഇരട്ടവേഷത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു ഇത്.

ദിലീപും മംമ്ത മോഹന്‍ദാസുമാണ് ജിത്തുവിന്റെ പുതിയ ചിത്രമായ മൈ ബോസില്‍ അഭിനയിക്കുന്നത്. വിജി തമ്പി സംവിധാനംചെയ്യുന്ന നാടോടി മന്നനു ശേഷമായിരിക്കും ദിലീപിന്റെ മൈ ബോസ് റിലീസ് ചെയ്യുക. ഉദ്യോഗസ്ഥയും കീഴുദ്യോഗസ്ഥനും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

അതേ സമയം മോളി ആന്റി റോക്ക്‌സ് എന്ന ചിത്രത്തോടെ പൃഥ്വിരാജ് വ്യത്യസ്ത പ്രമേയങ്ങളുമായി എത്തുന്ന സംവിധായകര്‍ക്കൊപ്പം സഹകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത മോളി ആന്റി നല്ലൊരു ചിത്രം എന്ന പേരു നേടിയതോടെയാണ് പൃഥ്വി പുതിയ തീരുമാനമെടുത്തത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന അയാളും ഞാനും തമ്മില്‍ അത്തരത്തിലുള്ള ചിത്രമാണ്.

ഈ മാസം 17നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. അതിനു ശേഷം കമല്‍ സംവിധാനം ചെയ്യുന്ന സെല്ലുലോയ്ഡ് റിലീസ് ചെയ്യും. തുടര്‍ന്ന് ഷാജി കൈലാസുമായി ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ചിത്രീകരണം തുടങ്ങിവച്ചിരുന്ന രഘുപതി രാഘവരാജാറാം പൂര്‍ത്തിയാക്കും. അതിനു ശേഷമാണ് ജിത്തുവിന്റെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക.

ശാന്ത മുരളി പൃഥ്വിരാജിനെ നായകനാക്കി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ക്ലാസ്‌മേറ്റ്‌സ്, ചോക്ലേറ്റ്, റോബിന്‍ഹുഡ്, തേജാഭായി എന്നിവയാണ് പൃഥ്വിരാജിനെ നായകനാക്കി അനന്തവിഷന്‍ നിര്‍മിച്ച ചിത്രങ്ങള്‍. അതില്‍ ആദ്യ മൂന്നു ചിത്രങ്ങള്‍ വന്‍ നേട്ടമുണ്ടാക്കിയതാണ്. തേജാഭായി കോടികള്‍ ചെലവിട്ടെങ്കിലും തിരികെ കിട്ടയത് കുറച്ചു ലക്ഷങ്ങള്‍ മാത്രമായിരുന്നു. പുതിയ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ അറിയിക്കുമെന്നാണ് ജിത്തു പറയുന്നത്.

English summary
young director Jithu Joseph has started the works for his next movies. Jithu will be doing two films in a row, the first one with Dileep and second with Prithviraj.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam