ലൂസിഫറിന് പിന്നാലെ മമ്മൂക്കയ്‌ക്കൊപ്പം പൃഥ്വിരാജ്! പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്തു! കാണൂ

By Midhun Raj

ലൂസിഫറിന്റെ വിജയത്തോടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് പൃഥ്വിരാജ്. സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കി കൊണ്ടാണ് പൃഥ്വി വീണ്ടും സജീവമാകുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ലൂസിഫര്‍ നേട്ടമുണ്ടാക്കിയിരുന്നു. ലൂസിഫറിനു ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുപോയിരിക്കുകയാണ് പൃഥ്വി.

കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ നായകവേഷങ്ങള്‍ക്കൊപ്പം അതിഥി താരമായും പൃഥ്വി എത്തുന്നുണ്ട്. മമ്മൂക്കയുടെ പതിനെട്ടാം പടിയില്‍ പൃഥ്വിരാജും ഒരു ഭാഗമായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ എല്ലാവരുടെയും ആകാംക്ഷകള്‍ക്ക് വിരാമമിട്ട് പൃഥ്വി ചിത്രത്തിന്റെ സെറ്റിലേക്ക് എത്തിയിരിക്കുകയാണ്.

പൃഥ്വി പതിനെട്ടാം പടിയില്‍

പൃഥ്വി പതിനെട്ടാം പടിയില്‍

ഒരിടവേളയ്ക്കു ശേഷം ശങ്കര്‍ രാമകൃഷ്ണനും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് പതിനെട്ടാം പടി. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയിലായിരുന്നു പൃഥ്വിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഉറുമി പുറത്തിറങ്ങിയിരുന്നത്. അടുത്തിടെയായിരുന്നു പതിനെട്ടാം പടിയുടെ സെറ്റില്‍ പൃഥ്വി ജോയിന്‍ ചെയ്തത്. മമ്മൂട്ടി ഒരു
കഥാപാത്രമായിട്ട് എത്തുന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് പൃഥിരാജ് വരുന്നത്. പതിനെട്ടാം പടിയുടെ ലൊക്കേഷനില്‍ നിന്നുളള പൃഥ്വിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

അവസാന ഘട്ട ഷൂട്ടിംഗ്

അവസാന ഘട്ട ഷൂട്ടിംഗ്

ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പതിനെട്ടാംപടിക്ക് പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയുടെ അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

60ല്‍ അധികം പുതുമുഖ താരങ്ങളും

60ല്‍ അധികം പുതുമുഖ താരങ്ങളും

സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് പതിനെട്ടാം പടി എടുക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് ശങ്കര്‍ രാമകൃഷ്ണന്റെ പതിനെട്ടാം പടി പറയുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ നായക സമാനമായ അതിഥി വേഷത്തില്‍ ആയിരിക്കും മമ്മൂട്ടി എത്തുകയെന്നാണ് അറിയുന്നത്. 60ല്‍ അധികം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സംഘടന രംഗങ്ങള്‍ക്കും പ്രാധാന്യമുളള ചിത്രം

സംഘടന രംഗങ്ങള്‍ക്കും പ്രാധാന്യമുളള ചിത്രം

മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂക്കയ്ക്കൊപ്പം ടൊവിനോ തോമസും ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബാഹുബലി 2,ഏഴാം അറിവ് പോലുളള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുളള കെച്ച കെംബഡികെ ആണ് പതിനെട്ടാം പടിയുടെ സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്. സംഘടന രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

പ്രിയ ആനന്ദ്,സാനിയ അയ്യപ്പന്‍,അഹാന കൃഷ്ണ,ബിജു സോപാനം,മാലാ പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് കെഎം ഹാഷിഫാണ് സംഗീതം ചെയ്യുന്നത്. ഭുവന്‍ ശ്രീനിവാസ് എഡിറ്റിങ് ചെയ്യുന്നു. സിനിമയുടെ ടീസറിനായും വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X