കുടുംബ കഥയുമായി റോഷന്‍ ആന്‍ഡ്രൂസും പൃഥ്വിയും
കൊച്ചി: മുംബൈ പോലീസ് എന്ന ത്രില്ലറിനുശേഷം റോഷന്‍ ആന്‍ഡ്രൂസും പൃഥ്വിരാജും കുടുംബകഥയുമായി വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. മുംബൈ പോലീസിന് തിരക്കഥയൊരുക്കിയ ബോബി സഞ്ജയ് തന്നെയാകും പുതിയ സിനിമയ്ക്കും കഥയൊരുക്കുന്നത്. ഇതുവരെ ചെയ്ത കഥകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും പുതിയ സിനിമയെന്ന് റോഷന്‍ ഉറപ്പു നല്‍കുന്നു.
പതിനാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മഞ്ജുവാര്യരുടെ തിരിച്ചുവരവ് റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍യു എന്ന എന്ന ചിത്രത്തിലൂടെയായിരുന്നു. പ്രക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രം തമിഴില്‍ ജ്യോതികയെ വച്ച് റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് റോഷന്‍. ഈ ചിത്രത്തിനു മുന്‍പ് പൃഥ്വിയുമായുള്ള പടം പൂര്‍ത്തിയാക്കാനാണ് പരിപാടി.

അമിത വാഗ്ദാനങ്ങളൊന്നുമില്ലാതെ എത്തുകയും ബോക്‌സോഫീസില്‍ മികച്ച കലക്ഷന്‍ നേടുകയും ചെയ്ത ചിത്രമാണ് പൃഥ്വിരാജ് റോഷന്‍ ആന്‍ഡ്രൂസ് സഖ്യത്തിന്റെ മുംബൈ പോലീസ്. ചിത്രത്തിനെതിരെ കോപ്പിയടി ആരോപണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകര്‍ ചിത്രത്തിന്റെ കൈവിട്ടില്ല. റോഷന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയും പ്രമേയം കൊണ്ട് വേറിട്ടതായി.
തുടര്‍ച്ചയായ രണ്ട് ഹിറ്റ് സിനിമകള്‍ക്കുശേഷം വരാനിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. മലയാളത്തിലെ ഹിറ്റ് മേക്കറായ സംവിധായനും നടനും വീണ്ടു കൈകോര്‍ക്കുമ്പോള്‍ മറ്റൊരു മെഗാഹിറ്റ് ചിത്രം പിറക്കുമെന്നുതന്നെയാണ് ആരാധകരുടെ കണക്കുകൂട്ടല്‍.


Click it and Unblock the Notifications











