പൃഥ്വിരാജിനെ നായകനാക്കി ഷാജോണിന്റെ മാസ് ചിത്രം! ബ്രദേഴ്‌സ് ഡേയ്ക്ക് തുടക്കമാവുന്നു! കാണൂ
Recommended Video

ചെറിയ വേഷങ്ങളില്‍ തുടങ്ങി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍. ഹാസ്യ വേഷങ്ങള്‍ക്കൊപ്പം തന്നെ സഹനടനായും വില്ലന്‍ വേഷങ്ങളിലും നടന്‍ മലയാളത്തില്‍ തുടങ്ങിയിരുന്നു. മോഹന്‍ലാലിന്റെ ദൃശ്യം പോലുളള സിനിമകള്‍ കലാഭവന്‍ ഷാജോണിന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു ഉണ്ടാക്കിയിരുന്നത്.
അഭിനയത്തിനു പുറമെ സംവിധാന രംഗത്തേക്ക് കൂടി കടക്കുകയാണെന്ന് അടുത്തിടെയായിരുന്നു കലാഭവന്‍ ഷാജോണ്‍ പ്രഖ്യാപിച്ചിരുന്നത്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കിയുളള ഒരു ചിത്രമാണ് ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്നത്. ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു പുറത്തുവിട്ടത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ബ്രദേഴ്‌സ് ഡേ
ഹാസ്യ വേഷങ്ങളില്‍ തുടങ്ങിയാണ് മലയാളത്തില്‍ കലാഭവന്‍ ഷാജോണ്‍ എന്ന താരം ശ്രദ്ധേയനായിരുന്നത്. മിമിക്രി വേദികളില്‍ നിന്നും ടെലിവിഷനിലേക്കും തുടര്‍ന്ന് സിനിമയിലേക്കും എത്തുകയായിരുന്നു താരം. ഹാസ്യ റോളുകള്‍ ചെയ്‌തൊരു നടന്നെന്ന നിലയില്‍ കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് കലാഭവന്‍ ഷാജോണ്‍ തന്റെ ആദ്യ ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്. നാദിര്‍ഷ തുടക്കം കുറിച്ചതു പോലെ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് കലാഭവന്‍ ഷാജോണും ആദ്യമായി എത്തുന്നത്.

പൃഥ്വിയും കലാഭവന്‍ ഷാജോണും
പൃഥ്വിരാജിനൊപ്പം മുന്‍പ് നിരവധി സിനിമകളില്‍ സഹതാരമായി കലാഭവന്‍ ഷാജോണ്‍ അഭിനയിച്ചിരുന്നു. ഇരുവരും ഒരുമിച്ച അമര്‍ അക്ബര്‍ ആന്റണി തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം നേടിയിരുന്നു. അമര്‍ അക്ബര്‍ ആന്റണിക്ക് ശേഷം പാവാട എന്നൊരു ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിലും കലാഭവന്‍ ഷാജോണ്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.

ടൈറ്റില്‍ പോസ്റ്റര്‍
ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. ആരാധകര്‍ക്ക് ഒന്നടങ്കം ഒരു സര്‍പ്രൈസ് നല്‍കിയായിരുന്നു ഇരുതാരങ്ങളുടെയും പ്രഖ്യാപനം. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ഇരുവരുമൊന്നിക്കുന്ന ആദ്യ ചിത്രം നിര്‍മ്മിക്കുന്നത്.

നാളെ ആരംഭിക്കുന്നു
സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ച് ഏട്ടിന് ആരംഭിക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. കൊച്ചിയിലെ കലൂര്‍ സെന്റ് ആന്റണി ശ്രൈനില്‍ വെച്ചാണ് ചിത്രം ആരംഭിക്കുന്നത്. ഏകദേശം 15 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അറിയുന്നു. സിനിമയിലെ താരങ്ങളെയോ മറ്റു സാങ്കേതിക പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍
അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല

ബ്രദേഴ്‌സ് ഡേയ്ക്കു പുറമെ
അതേസമയം നയന്‍ എന്ന ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. സയന്‍സ് ഫിക്ഷന്‍ ചിത്രമായ നയനിന് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബ്രദേഴ്‌സ് ഡേയ്ക്കു പുറമെ ഡ്രൈവിംഗ് ലൈസന്‍സ്, കാളിയന്‍,അയ്യപ്പന്‍.തുടങ്ങിയ സിനിമകളും പൃഥ്വിരാജ് സുകുമാരന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.


Click it and Unblock the Notifications