പൃഥ്വിയുടെ ബോളിവുഡ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

ബോളിവുഡ് സ്വപ്‌നങ്ങള്‍ നെയ്യുന്ന പൃഥ്വിയ്ക്ക് ഹിന്ദി ഒരു പാരയാവുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. അയ്യായിലൂടെ ഹിന്ദി സിനിമാലോകത്ത് സ്വന്തമായി ഒരിടം കണ്ടെത്തുകയായിരുന്നു യുവതാരത്തിന്റെ ലക്ഷ്യം. എന്നാല്‍ ഭാഷ പ്രശ്‌നമായത് ഈ നടന്റെ സിനിമാമോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.
ഭാഷ മെച്ചപ്പെടുത്താന്‍ ചിത്രത്തിലെ നായികാതാരമായ റാണി മുഖര്‍ജി പൃഥ്വിയ്ക്ക് കാര്യമായ സഹായമാണ് ചെയ്യുന്നത്. എന്നാല്‍ തരംംകിട്ടുമ്പോഴൊക്കെ ഇതിന്റെ പേരില്‍ പൃഥ്വിയെ കളിയാക്കാനും റാണി മടിയ്ക്കുന്നില്ല.
എന്തായാലും ബോളിവുഡില്‍ ഒരു തകര്‍പ്പന്‍ തുടക്കമാണ് പൃഥ്വിരാജിനെ കാത്തിരിയ്ക്കുന്നത്. മികച്ച സംവിധായകനും താരനിരയ്ക്കുമൊപ്പം ഹിന്ദിയില്‍ അരങ്ങേറാനുള്ള അവസരം തെന്നിന്ത്യയില്‍ നിന്നും വളരെക്കുറച്ച് പേര്‍ക്കെ ലഭിച്ചിട്ടുള്ളൂ. ഹിന്ദി സിനിമയില്‍ സാന്നിധ്യം രേഖപ്പെടുത്തിയ രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, മാധവന്‍ ഇവര്‍ക്കൊപ്പമെത്താന്‍ പൃഥ്വിയ്ക്ക് കഴിയുമോയെന്നാണ് ഇനിയുള്ള ചോദ്യം.
ആദ്യപേജില്‍


Click it and Unblock the Notifications