»   » നവാഗത തിരക്കഥാകൃത്തുക്കള്‍ക്ക് പൃഥ്വി നല്‍കിയ ഉപദേശം

നവാഗത തിരക്കഥാകൃത്തുക്കള്‍ക്ക് പൃഥ്വി നല്‍കിയ ഉപദേശം

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമായില്‍ അഭിനയിക്കുന്നതിനപ്പുറ അതിന്റെ പിന്നാമ്പുറങ്ങളെയും കുറിച്ച് അന്വേഷിക്കുന്ന സിനിമാ പ്രവര്‍ത്തകനാണ് പൃഥ്വിരാജ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ താരം.

ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നീ രണ്ട് നവാഗതര്‍ ചേര്‍ന്നാണ് അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഇരുവരുടെയും രചനയെ പുകഴ്ത്തിയ നടന്‍ അവര്‍ക്കൊരു ഉപദേശവും നല്‍കുന്നു.


prithviraj

ഒരു മികച്ച കൊമേര്‍ഷ്യല്‍ ചിത്രത്തിന് എന്തൊക്കെ എലമന്റ്‌സ് വേണം എന്ന കാര്യത്തില്‍ ഇരുവര്‍ക്കും നല്ല ധാരണയുണ്ട്. പക്ഷെ ഭാവിയില്‍ നിങ്ങളുടെ വിജയം എത്തരത്തിലുള്ള സിനിമകള്‍ തിരഞ്ഞെടുക്കും എന്നതുപോലെ ഇരിക്കുമെന്ന് പൃഥ്വി പറയുന്നു. എന്താണ് ചെയ്യേണ്ടത് എന്താണ് ചെയ്യേണ്ടാത്തത് എന്നതിനെ കുറിച്ച് ധാരണ വേണമെന്നും പൃഥ്വി പറയുന്നു.


സ്റ്റേജ് ഷോകള്‍ ചെയ്ത പരിചയവുമായി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിയെ കൂടാതെ ഇന്ദ്രജിത്ത്, ജയസൂര്യ, നമിത പ്രമോദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു

English summary
Prithviraj has a knack of picking up scripts that turn out to be commercial hits. The actor recently praised the debutant scribes of his upcoming film Amar Akbar Anthony for their efforts.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam