»   » പ്രതീക്ഷയുണ്ട്, 2016 ന്റെ ഒടുക്കത്തിലെ നഷ്ടങ്ങളെല്ലാം മറികടക്കണം എന്ന് പൃഥ്വിരാജ്

പ്രതീക്ഷയുണ്ട്, 2016 ന്റെ ഒടുക്കത്തിലെ നഷ്ടങ്ങളെല്ലാം മറികടക്കണം എന്ന് പൃഥ്വിരാജ്

Posted By: Rohini
Subscribe to Filmibeat Malayalam

2017 തുടങ്ങി ഒരാഴ്ച പിന്നിടുന്നു. ഇപ്പോഴാണ് പൃഥ്വിരാജ് ഒന്ന് ഫ്രീ ആയത്. 2017 ല്‍ തനിക്കുള്ള പ്രതീക്ഷകളെ കുറിച്ച് പങ്കുവച്ച് നടന്‍ ഫേസ്ബുക്കിലെത്തി.

പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങി, നടക്കാതെ പോയ ആ ചിത്രത്തെ കുറിച്ച് ജയസൂര്യ! ഏതാണ് ആ ചിത്രം?

2016 ന്റെ ഒടുക്കത്തില്‍ മലയാള സിനിമ നേരിട്ട പ്രതിസന്ധികളെയെല്ലാം മറികടന്ന് നല്ലൊരു വര്‍ഷമായിരിക്കും 2017 എന്ന പ്രതീക്ഷയോടെയാണ് പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രതീക്ഷയോടെ 2017 തുടങ്ങി

എസ്രയുടെ റിലീസോടെ 2017 പ്രതീക്ഷയോടെ തുടങ്ങുകയാണെന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. അസ്ലം മുഹമ്മദിന്റെ ടിയാന്‍ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായും പൃഥ്വി അറിയിച്ചു.

നിങ്ങളെ പോലെ ഞാനും പ്രതീക്ഷയിലാണ്

2017 ല്‍ എന്താണ് മലയാള സിനിമ അടയാളപ്പെടുത്താന്‍ പോകുന്നത് എന്നറിയാന്‍, പ്രേക്ഷകരായ നിങ്ങളെ പോലെ ഞാനും പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ്. 2016 ന്റെ അവസാനത്തില്‍ നേരിട്ട എല്ലാ പ്രശ്‌നങ്ങളും 2017 ല്‍ മാറും എന്നാണ് നടന്റെ പ്രതീക്ഷ.

എന്തായിരുന്നു 2016 ന്റെ അവസാനം

മലയാള സിനിമയെ സംബന്ധിച്ച് നല്ലൊരു വര്‍ഷമായിരുന്നു 2016. പുലിമുരുകനിലൂടെ ആദ്യമായി ഒരു മലയാള സിനിമ 150 കോടി കടന്നു. എന്നാല്‍ അവസാനമായപ്പോഴേക്കും തിയേറ്ററുടമകളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് റിലീസുകളൊന്നും ഉണ്ടായില്ല. ക്രിസ്മസിനും ന്യൂ ഇയറിനും മലയാള സിനിമ റിലീസ് ചെയ്തിരുന്നില്ല

പൃഥ്വിയ്ക്ക് 2017

ഈ വര്‍ഷം പൃഥ്വിരാജിന്റെ കര്‍ണന്‍ ആരംഭിയ്ക്കും എന്നാണ് കേള്‍ക്കുന്നത്. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രം 300 കോടി മുതല്‍മുടക്കിലാണത്രെ ഒരുക്കുന്നത്. ഇതിന് പുറമെ ബ്ലെസിയുടെ ആട് ജീവിതവും ഈ വര്‍ഷം ആരംഭിയ്ക്കും. ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ഒരു വര്‍ഷം കഴിഞ്ഞേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്ന് പൃഥ്വി പറഞ്ഞിട്ടുണ്ട്.

English summary
Prithviraj is all set to start work this year after a short vacation with his family. The actor recently took to his social networking page to share his excitement about what lies ahead this year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam