»   » മെമ്മറീസിന്റെ ജയം, ലണ്ടന്‍ ബ്രിഡ്ജ് വൈകും

മെമ്മറീസിന്റെ ജയം, ലണ്ടന്‍ ബ്രിഡ്ജ് വൈകും

Posted By:
Subscribe to Filmibeat Malayalam

ഓണക്കാലത്ത് റിലീസ്‌ചെയ്യാനിരുന്ന പൃഥ്വിരാജ് ചിത്രമായ ലണ്ടന്‍ ബ്രിഡ്ജ് ഒക്ടോബറിലേക്കു മാറ്റി. പൃഥ്വിരാജ് നായകനായ മെമ്മറീസ് ഗംഭീര വിജയം നേടുന്നതിനാലാണ് പുതിയ ചിത്രത്തിന്റെ റിലീസ് മാറ്റിയത്. റംസാനില്‍ തിയറ്ററിലെത്തിയ എല്ലാ ചിത്രങ്ങളെയും പരാജയപ്പെടുത്തി ഗംഭീര കലക്ഷനാണ് മെമ്മറീസ് നേടുന്നത്. ഈ സമയത്ത് രണ്ടാമതൊരു ചിത്രം കൂടിയെത്തിയാല്‍ മെമ്മറീസിന്റെ കലക്ഷനെ ബാധിക്കുമെന്നതിനാലാണ് പുതിയ ചിത്രത്തിന്റെ റിലീസ് മാറ്റിയത്.

അനില്‍ സി. മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 25നാണ് റിലീസ് ചെയ്യുന്നത്. ആന്‍ഡ്രിയയാണ് ചിത്രത്തിലെ നായിക. അന്നയും റസൂലിനും ശേഷം ആന്‍ഡ്രിയ അഭിനയിക്കുന്ന ചിത്രമാണിത്. ജിത്തു ജോസഫ് സംവിധാനംചെയ്ത മെമ്മറീസ് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയം നേടിയത്. ചിത്രത്തിനു വേണ്ട പരസ്യങ്ങളൊക്കെയും കുറവായിട്ടും നല്ലചിത്രമെന്ന് കണ്ടിറങ്ങുന്നവര്‍ പറയാന്‍ തുടങ്ങിയതോടെയാണ് പൃഥ്വിരാജിന്റെ പ്രകടനം കാണാന്‍ ആളുകളെത്തിയത്.

london-bridge

തുടര്‍ച്ചയായി മൂന്നാമത്തെ വിജയമാണ് പൃഥ്വിയിപ്പോള്‍ നേടുന്നത്. വിജയരാഘവന്‍, സുരേഷ് കൃഷ്ണ, മേഘ്‌നാരാജ് എന്നിവരാണ് മെമ്മറീസിലെ താരങ്ങള്‍. ഓണത്തിനും ചിത്രം നല്ല കലക്ഷന്‍ നേടുമെന്നുറപ്പുള്ളതിനാല്‍ പൃഥ്വിരാജ് തന്നെയാണ് പുതിയ ചിത്രം റിലീസ് മാറ്റാന്‍ നിര്‍ദേശിച്ചത്. അടുത്തെങ്ങും ഒരു മലയാള ചിത്രവും നേടാത്തവിജയമാണ് മെമ്മറീസ് കൈവരിക്കാന്‍ പോകുന്നത്. ഓണം കഴിയുന്നതുവരെ ഹൗസ് ഫുള്ളായി ചിത്രം മിക്ക തിയറ്ററുകളിലുമുണ്ടാകും.

English summary
Memories, which was released last week, is a Blockbuster at the Box Office. Prithviraj has rose to the stardom after its release. The actor performed well in Memories and was much appreciated. London Bridge is the next flick by the actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam