»   » മോഹന്‍ലാലിനെ നിയന്ത്രിക്കാന്‍ പൃഥ്വി, തിരക്കുകളെല്ലാം തീര്‍ത്ത് ഇരുവരുമെത്തുന്നു!

മോഹന്‍ലാലിനെ നിയന്ത്രിക്കാന്‍ പൃഥ്വി, തിരക്കുകളെല്ലാം തീര്‍ത്ത് ഇരുവരുമെത്തുന്നു!

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. അഭിനയത്തിലും ആലാപനത്തിലും മികവ് തെളിയിച്ച പൃഥ്വിരാജ് ഇത്തവണ സംവിധായകനായാണ് എത്തുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറും യുവസൂപ്പര്‍ സ്റ്റാറും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ സിനിമാലോകവും ആരാധകരും ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്.

സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് പൃഥ്വിരാജ് സിനിമയിലേക്കെത്തിയത്. അച്ചനും അമ്മയ്ക്കും ജ്യേഷ്ഠനും ശേഷം സിനിമയില്‍ തുടക്കം കുറിച്ച പൃഥ്വിരാജിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയിലായാലും വ്യക്തി ജീവിതത്തിലായാലും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലുള്ള നിലപാടുകളാണ് പൃഥ്വിയുടേത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം താരം കൈക്കൊണ്ട നിലപാട് ഉത്തമ ഉദാഹരണമാണ്.

അമേരിക്കന്‍ ഷൂട്ടില്‍ സുപ്രിയയും ഒപ്പമുണ്ടായിരുന്നു, പൃഥ്വിയുടെ രണത്തെക്കുറിച്ച് ഇഷ തല്‍വാര്‍!

സുപ്രിയയുടെയും പൃഥ്വിയുടെയും മോഹം പൂവണിഞ്ഞു, സന്തോഷവാര്‍ത്ത പുറത്തുവിട്ട് പൃഥ്വിരാജ്, കാണൂ!

പൃഥ്വിരാജിന്റെ സംവിധാനം

അഭിനയത്തില്‍ മികവ് തെളിയിച്ച പൃഥ്വിരാജ് വളരെ പെട്ടെന്നാണ് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയത്. വിമര്‍ശകര്‍ പോലും താരത്തിന്റെ അഭിനയമികവിന് മുന്നില്‍ കൈയ്യടിക്കുന്ന കാഴ്ചയും കണ്ടിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് ഓരോ തവണയും പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അഭിനയത്തില്‍ മാത്രമല്ല സിനിമയിലെ മറ്റ് മേഖലകളിലും തനിക്ക് താല്‍പര്യമുണ്ടെന്ന് യുവസൂപ്പര്‍ സ്റ്റാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറിനെക്കുറിച്ച് പൃഥ്വിരാജ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയപ്പോള്‍ ഇരുവരുടേയും ആരാധകരാണ് ഏറെ സന്തോഷിച്ചത്.

നായകനായി മോഹന്‍ലാല്‍

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ സിനിമയില്‍ നായകനായി എത്തുന്നത് മോഹന്‍ലാലാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയാണ് ലൂസിഫര്‍ എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് മുരളി ഗോപി വ്യക്തമാക്കിയിരുന്നുവെങ്കിലും സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അദദേഹവും പുറത്തുവിട്ടിരുന്നില്ല. മുരളി ഗോപി പൃഥ്വിരാജ് കോംപിനേഷനില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ ഇതതിനോടകം തന്നെ വന്‍ഹൈപ്പ് ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ആരാധകരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് തന്ന ഈ സിനിമ പുറത്തിറങ്ങുമെന്നാണ് സിനിമാപ്രവര്‍ത്തകരും പറയുന്നത്.

ജൂണില്‍ തുടങ്ങും

മോഹന്‍ലാലും പൃഥ്വിരാജും എല്ലാവിധ തിരക്കുകളും മാറ്റിവെച്ച് ജൂണില്‍ ലൂസിഫറിനായി ഒരുമിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിച്ചിട്ടുള്ളത്. വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബ്ലസിയുടെ ആടുജീവിതത്തിലാണ് പഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നജീബാവുന്നതിന് മുന്നോടിയായുള്ള ശാരീരിക തയ്യാറെടുപ്പുകളിലാണ് താനെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും തിരക്ക കാരണമാണ് ലൂസിഫര്‍ വൈകുന്നതെന്ന തരത്തില്‍ ആരാധകര്‍ പരാതി ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മുരളി ഗോപിയുടെ തിരക്കഥയും മോഹന്‍ലാലിന്റെ പ്രകടനവും

മുരളി ഗോപിയുടെ തിരക്കഥയും മോഹന്‍ലാലിന്റെ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളെന്നാണ് പൃഥ്വി പറയുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാന്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥ തയ്യാറാക്കിയത് മുരളി ഗോപിയാണ്. മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് താനെന്ന് ഇതിനോടകം തന്നെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിലും എഴുത്തിലും ഒരുപോലെ മികവ് തെളിയിച്ച മുരളി ഗോപിയുടെ തിരക്കഥയും മോഹന്‍ലാല്‍ എന്ന നടന്റെ വരവും പൃഥ്വിയുടെ സംവിധാനവും കൂടിയാവുമ്പോള്‍ അതൊരു ഒന്നൊന്നര ഐറ്റമായിരിക്കുമെന്ന് നിസംശയം ഉറപ്പിക്കാം.

അഭിനയിക്കുന്നില്ലെന്ന് പൃഥ്വി

മമ്മൂട്ടിക്കൊപ്പം മത്സരിച്ച് അഭിനയിച്ച പൃഥ്വി മോഹന്‍ലാലിനൊപ്പം ഇതുവരെ അഭിനയിച്ചിരുന്നില്ല. ലൂസിഫറിലൂടെ അത് സാധ്യമാവുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ സ്വന്തം ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നതില്‍ തനിക്ക് ടെന്‍ഷനില്ലെന്ന് പൃഥ്വി പറയുന്നു. പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള ചര്‍ച്ചയെക്കുറിച്ചൊക്കെ അറിയുന്നുണ്ട്. പക്ഷേ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Prithviraj directorial Lucifer with Mohanlal likely to start rolling by June!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam