ഭാവനയേയും നവീനെയും കാണാന്‍ പൃഥ്വിരാജിന്റെ വരവ്, കൂടെ സുപ്രിയയും, വീഡിയോ വൈറല്‍, കാണൂ!

By Nimisha

Recommended Video

വധുവരന്മാരെ കാണാൻ പൃഥ്വിരാജിന്റെ സ്റ്റൈലിഷ് എൻട്രി | filmibeat Malayalam

ഭാവനയുടെ അടുത്ത സുഹൃത്താണ് പൃഥ്വിരാജ്. സ്വപ്‌നക്കൂട് മുതല്‍ തുടങ്ങിയ ബന്ധം ആദം ജോണിലെത്തി നില്‍ക്കുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്ന ഭാവന തിരിച്ചെത്തിയപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കി പൃഥ്വി കൂടെയുണ്ടായിരുന്നു. ആദം ജോണില്‍ പൃഥ്വിരാജിന്റെ സഹോദര ഭാര്യയായാണ് ഭാവന വേഷമിട്ടത്. തൃശ്ശൂരിലെ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും കൊച്ചിയിലെ വിരുന്നില്‍ പങ്കെടുക്കാന്‍ പൃഥ്വിയും സുപ്രിയയും എത്തിയിരുന്നു.

സുപ്രിയയുടെ കൈ പിടിച്ച് നടന്നുനീങ്ങുന്ന പൃഥ്വിയുടെ വീഡിയോ ഫേസ്ബുക്കിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കാറില്‍ വന്നിറങ്ങുന്നതും വേദിയിലെത്തി നവദമ്പതികളോട് സംസാരിച്ചതിന് ശേഷം സുപ്രിയയുടെ കൈ പിടിച്ച് നടന്നു നീങ്ങുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്.

ഭാവനയ്ക്ക് ആശംസ നേരാന്‍ പൃഥ്വിയെത്തി

ഭാവനയ്ക്ക് ആശംസ നേരാന്‍ പൃഥ്വിയെത്തി

നവദമ്പതികളായ ഭാവനയ്ക്കും നവീനിനും ആശംസ നേരാന്‍ പൃഥ്വിരാജും സുപ്രിയയും നേരിട്ടെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് ഇവര്‍.

മാസ്സ് എന്‍ട്രി

മാസ്സ് എന്‍ട്രി

സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മാസ്സ് എന്‍ട്രിയായിരുന്നു പൃഥ്വിരാജിന്റേത്. കാറില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ വേദിയിലെത്തി തിരിച്ചുവരുന്നത് വരെയുള്ള രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സുപ്രിയയുടെ കൈപിടിച്ച്

സുപ്രിയയുടെ കൈപിടിച്ച്

സുപ്രിയയുടെ കൈ പിടിച്ച് നടന്നു നീങ്ങുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. വേദിയില്‍ നിന്ന് തിരിച്ചിറങ്ങുമ്പോഴും സുപ്രിയയുടെ കൈപിടിച്ചാണ് പൃഥ്വി നീങ്ങിയത്.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

ഭാവനയുടെ വിവാഹ സത്ക്കാരത്തിനെത്തിയ പൃഥ്വിരാജിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ താരം ഭാവനയ്ക്കും നവീനും ആശംസ അറിയിച്ച് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

പൃഥ്വിരാജിന്റെ വേഷം

പൃഥ്വിരാജിന്റെ വേഷം

പതിവില്‍ നിന്നും വിപരീതമായി ഇത്തവണ മുണ്ടും കുര്‍ത്തിയും ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്. മഞ്ഞ സാരിയിലായിരുന്നു സുപ്രിയ. ക്യാമറക്കണ്ണുകളെ വകവെക്കാതെ വേദിയെ ലക്ഷ്യമാക്കി നടന്നുനീങ്ങുന്ന ഇരുവരെയുമാണ് വീഡിയോയില്‍ കാണുന്നത്.

വീഡിയോ കാണൂ

ഭാവനയുടെ വിവാഹ വിരുന്നിനെത്തിയ പൃഥ്വിരാജും സുപ്രിയയും, സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന വീഡിയോ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X