പൃഥ്വിയും മീരയും ഇനി ഒന്നിക്കുമോ?
പൃഥ്വിരാജും മീരാ ജാസ്മിനും പിണങ്ങിപ്പിരിഞ്ഞെന്നും അവര്‍ ഇനി ഒരുമിച്ചഭിനയിക്കില്ലെന്നും വാര്‍ത്തകള്‍ പരക്കുമ്പോഴും ഇരുവരും നായികാനായകന്‍മാരായുള്ള പ്രൊജക്ടുകള്‍ അനൗണ്‍സ് ചെയ്യുന്നതിന് അതൊന്നും തടസമാവുന്നില്ല.
മമ്മൂട്ടി നായകനായ റിക്ഷക്കാരനു ശേഷം എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബോസ് എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായിക മീരാ ജാസ്മിനാണെന്നാണ് അറിയിച്ചിരിക്കുന്നത്. ഫാസില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജിനെയും മീരാ ജാസ്മിനെയും നായികാനായകന്‍മാരാക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടത്രെ. എന്നാല്‍ തങ്ങള്‍ ഇനി ഒന്നിച്ചഭിനയിക്കുമോയെന്ന കാര്യത്തില്‍ പൃഥ്വിയോ മീരയോ നയം വ്യക്തമാക്കിയിട്ടില്ല.
ലെനിന്‍ രാജേന്ദ്രന്റെ രാത്രിമഴയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പിണങ്ങിയത്. മീരാ ജാസ്മിന്‍ നായികയായ ആ ചിത്രത്തില്‍ ആദ്യം ഒരു പുതുമുഖത്തെയാണ് നായകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതുമുഖത്തിന്റെ അഭിനയം ശരിയാവാതെ വന്നപ്പോള്‍ ആ വേഷം അവതരിപ്പിക്കാന്‍ മറ്റൊരു നടനെ തേടി. മീരാ ജാസ്മിന്‍ നായികയായ ചിത്രത്തില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ് താത്പര്യം പ്രകടിപ്പിച്ചു.
ഷൂട്ടിംഗ് തുടരുന്നതിനിടയിലാണ് ഇരുവരും പിണങ്ങിയത്. ഇരുവരും പ്രണയബദ്ധരാണെന്ന ഗോസിപ്പുകള്‍ പരയ്ക്കുന്നതിനിടയിലായിരുന്നു ഈ പിണക്കം. പിണക്കം മുറുകിയതോടെ പൃഥ്വിരാജ് ആ ചിത്രം ഉപേക്ഷിച്ച് ലൊക്കേഷനില്‍ നിന്ന് മടങ്ങി. അപ്പോഴേക്കും പൃഥ്വിരാജുള്‍പ്പെട്ട പല രംഗങ്ങളും ഷൂട്ട് ചെയ്തിരുന്നു. പൃഥ്വിരാജിന് പകരം വീനീത് നായകനായെത്തി.
ഇരുവരും വീണ്ടും ഒന്നിക്കുന്നുവെങ്കില്‍ അവര്‍ തമ്മിലുള്ള പിണക്കം മാറിയിരിക്കണമല്ലോ. അത് വ്യക്തമാക്കേണ്ടത് മീരയും പൃഥ്വിയുമാണ്. എന്നാല്‍ ഇരുവരും മൗനം തുടരുകയാണ്.


Click it and Unblock the Notifications