»   » പൃഥ്വിയും മേഘനയും ഒരുമിക്കുന്പോള്‍

പൃഥ്വിയും മേഘനയും ഒരുമിക്കുന്പോള്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: പൃഥ്വിരാജും മേഘനാരാജും ആദ്യമായി നായികാ നായകന്‍മാരായി അഭിനയിക്കുന്ന ചിത്രമാണ് മെമ്മറീസ്. ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ആനന്ദ വിഷനുവേണ്ടി പികെ മുരളീധരനും ശാന്തമുരളീധരനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഓഫീസറായ സാം അലക്‌സ് ആയിട്ടാണ് പൃഥ്വി എത്തുന്നത്.

പൃഥ്വിക്കും മേഘനയ്ക്കുമൊപ്പം ഒരു വന്‍താര നിരതന്നെ ചിത്രത്തിലുണ്ട്. റിയ, രാഹുല്‍ മാധവ്, മധുപാല്‍, പ്രവീണ, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, ബാലാജി, വനിത, സീമ ജി നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പൃഥ്വിയുടേതായി അവസാനം പുറത്തിറങ്ങിയ മുംബൈപൊലീസ് മികച്ചപ്രതികരണം നേടിയിരുന്നു. ചിത്രത്തിലും പൊലീസ് ഓഫീസറുടെ വേഷമായിരുന്നു പൃഥ്വിക്ക്. മെമ്മറീസിനെകൂടാതെ പൃഥ്വി നായകനാകുന്ന ലണ്ടന്‍ബ്രിഡ്ജിന്റെ ചിത്രീകരണവും പുരോഗമിയ്ക്കുകയാണ്. ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയ ആണ് നായിക.

വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ മേഘ്‌ന മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ചിത്രം വിജയിച്ചില്ല. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ മേഘ്‌നയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. മെമ്മറീസിനെക്കൂടാതെ ശ്വേതാമോനോനൊപ്പം100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലും മേഘ്‌ന അഭിയിക്കുന്നു.

പൃഥ്വിയും മേഘനയും ഒരുമിക്കുന്പോള്‍

നിവിന്‍ പോളിയ്ക്കും നസ്‌റിയയ്ക്കും ശേഷം പ്രേക്ഷകര്‍ ആകാഷയോടെ കാത്തിരിക്കുന്ന താരജോഡികളാണ് പൃഥ്വിയും മേഘനയും. മെമ്മറീസിലാണ് ഇവര്‍ ആദ്യമായി ഒരുമിക്കുന്നത്.

പൃഥ്വിയും മേഘനയും ഒരുമിക്കുന്പോള്‍

മുംബൈ പൊലീസിന് ശേഷം വീണ്ടും പൃഥ്വിരാജ് പൊലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് മെമ്മറീസ്. സാം അലക്‌സ് എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.

പൃഥ്വിയും മേഘനയും ഒരുമിക്കുന്പോള്‍

പൃഥ്വി മേഘന കൂട്ടുകെട്ട് അഭിനയത്തിന്റെ പുതിയ രസതന്ത്രമാകുമെന്നാണ് പ്രതീക്ഷ. ആദ്യമായി സ്‌ക്രീനില്‍ ഒരുമിക്കുന്ന താരജോഡികളെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് കാത്തിരുന്നു കാണാം.

പൃഥ്വിയും മേഘനയും ഒരുമിക്കുന്പോള്‍

സിനിമാപാരമ്പര്യമുള്ള കുടുംബത്തിനല്‍ നിന്നാണ് പൃഥ്വിയുടെ വരവ്. മലയാളത്തിനും തമിഴിനും പുറമെ ഇപ്പോള്‍ ബോളിവുഡിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ബോളിവുഡ് ചിത്രം ഔറംഗസേബ് അടുത്തിടെയാണ് റിലീസായത്.

പൃഥ്വിയും മേഘനയും ഒരുമിക്കുന്പോള്‍

ന്യൂജനറേഷന്‍ സിനിമകളില്‍ നിന്ന് ഓട്ടേറെ അവസരങ്ങളാണ് മേഘനയെത്തേടിയെത്തുന്നത്. ബാംഗ്ലൂര്‍ സ്വദേശിനിയാണിവര്‍.

English summary
After Mumbai Police, Prithviraj will again be seen as a police officer. His character, Sam Alex in Memories, is a police officer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam