ഈ കഥ ആദ്യം കേള്‍ക്കുമ്പോള്‍ ബേസില്‍ എന്ന താരോദയം ഉണ്ടായിട്ടില്ല, ചിത്രത്തില്‍ കുറേ പുതിയ നമ്പറുകളുണ്ട്; പൃഥ്വി

പ്രേക്ഷകര്‍ ഏറെ ആകാംക്ഷ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗുരുവായൂരമ്പല നടയില്‍. ചിത്രത്തില്‍ നായികമാരായി അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവരാണ് എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ലോഞ്ചിനായി ദുബായിലെത്തിയപ്പോള്‍ പൃഥ്വിരാജ് ബേസിലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.
ഈ സിനിമയില്‍ ബേസില്‍ അസ്സലായി പാടും. ഈ ചിത്രത്തില്‍ ബേസില്‍ പാട്ടു പാടുക മാത്രമല്ല, കുറേ പുതിയ നമ്പറുകള്‍ ഇട്ടിട്ടുണ്ട്. അതിഭീകരമായി ഡാന്‍സ് കളിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

basil

താന്‍ ഒരുപാട് സന്തോഷിച്ച് ആസ്വദിച്ച് ചിരിച്ച് ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ഇതിന്റെ കഥ ഞാന്‍ ആദ്യം കേള്‍ക്കുമ്പോള്‍ മലയാള സിനിമയില്‍ ബേസില്‍ ജോസഫ് എന്ന താരോദയം ഉണ്ടായിട്ടില്ല. അങ്ങനെ രണ്ട് മൂന്ന് വര്‍ഷക്കാലം കൊണ്ട് അദ്ദേഹം ഒരു വലിയ സ്റ്റാര്‍ ആയി മാറുകയും അദ്ദേഹത്തോടൊപ്പം ഈ സിനിമയില്‍ ഒപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ ഞാന്‍ കൃതാര്‍ത്ഥനായിരിക്കുന്നു എന്നും പൃഥ്വിരാജ് തമാശയില്‍ പറഞ്ഞു.

അദ്ദേഹത്തെ എനിക്ക് ആദ്യമായി കാണാന്‍ സാധിച്ചത് വിമാനം എന്ന സെറ്റില്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരക്കുമ്പോഴാണ്. അദ്ദേഹം എന്റെ സെറ്റില്‍ വന്നിരുന്നു. അപ്പോള്‍ ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് ആദ്യമായി കണ്ടതെന്നും പൃഥ്വിരാജ് തമാശയില്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ബേസില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, തനിക്ക് പൃഥ്വിരാജിനെ കാണുമ്പോള്‍ ചെറിയ പേടി ഉണ്ടായിരുന്നെന്നും വിമാനത്തിന്റെ സെറ്റില്‍ വെച്ചാണ് ആദ്യമായി കണ്ടതെന്നും. ഇത് ചേര്‍ത്താണ് പൃഥ്വിരാജ് ബേസിലിനെ കളിയാക്കിക്കൊണ്ട് പറഞ്ഞത്.

ആദ്യമായാണ് നിഖില, അനശ്വര, ബേസില്‍ തുടങ്ങിയവര്‍ക്കൊപ്പം താന്‍ അഭിനയിക്കുന്നത്. ഇതൊരു ഫണ്‍ സിനിമയാണ്. ഇത്തരത്തില്‍ ഒരു ഹ്യൂമര്‍ ഒക്കെ കുറേ കാലമായി മിസ് ചെയ്യുന്നുണ്ടായിരുന്നു. കുറേ നടീനടന്മാര്‍, അവര്‍ക്കിടയില്‍ തമാശകള്‍, കണ്‍ഫ്യൂഷന്‍, ഒരു വലിയ ക്ലൈമാക്‌സ്, ആ ക്ലൈമാക്‌സില്‍ എല്ലാവരും ഒരുമിച്ച് വരുന്നു. അങ്ങനെയുള്ള ചിത്രമാണ് ഗുരുവായരൂരമ്പല നടയില്‍ എന്നും പൃഥ്വിരാജ് പറഞ്ഞു.

അത്തരം സിനിമകള്‍ കണ്ടിട്ട് കുറേ കാലമായി. വെട്ടം ഒക്കെയാണെന്ന് തോന്നുന്നു അവസാനമായി അങ്ങനെ കണ്ട ചിത്രം. അങ്ങനെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതിലും അതില്‍ ഒരു നിര്‍മാതാവാന്‍ സാധിച്ചതിലും വലിയ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പരിപാടിക്കിടെ പറഞ്ഞു.

Read more about: prithviraj basil joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X