For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിമര്‍ശകരെക്കൊണ്ടും കൈയ്യടിപ്പിച്ചു! പറഞ്ഞ വാക്ക് പാലിച്ച് പൃഥ്വിയും മോഹന്‍ലാലും! കാണൂ!

  |

  ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ലൂസിഫര്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.ഒരു പക്ഷേ ഈ അടുത്ത കാലത്തൊന്നും പ്രേക്ഷകര്‍ ഒരു ചിത്രത്തിനായി ഇത്രയും കാത്തിരുന്നു കാണില്ല.അത്രത്തോളം ആവേശത്തോടെയാണ് ലൂസിഫറിനായി ഒരോ പ്രേക്ഷകനും കാത്തിരുന്നത്.മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് ആദ്യമായി സംവിധായകനാവുന്നു എന്നതായിരുന്നു ഈ ആകാംഷയുടെയെല്ലാം പ്രധാന കാരണം.കേരളത്തില്‍ മാത്രം 400 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥ്വിരാജും അടക്കം പ്രധാന അണിയറപ്രവര്‍ത്തകരെല്ലാം എറണാകുളത്തെ കവിത തിയേറ്ററുകളില്‍ എത്തിയിരുന്നു. ''ഇത് അച്ഛനു വേണ്ടി, എനിക്കറിയാം അച്ഛനിത് കാണുന്നുണ്ടെന്ന്'' എന്നായിരുന്നു റിലീസിന് മണിക്കൂറുകള്‍ക്കു മുമ്പ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

  ഇനി ഒരു മാസം സുഖമായി ഉറങ്ങാം...!! വിജയ നിമിഷത്തിൽ പൃഥ്വിയെ ചേർത്ത് പിടിച്ച് സുപ്രിയ

  ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍തന്നെ ലൂസിഫര്‍ മാസല്ല മരണമാസ് ഐറ്റമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.ലൂസിഫര്‍ നിരാശപ്പെടുത്തില്ലെന്നും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്നും സിനിമയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടയില്‍ മോഹന്‍ലാലും പൃഥ്വിരാജും പറഞ്ഞിരുന്നു.പറഞ്ഞ വാക്കുകള്‍ ഒടുവില്‍ പാലിച്ചിരിക്കുകയാണ് ഇരുവരും.ചിത്രത്തിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌.ആരാധകര്‍ കാണാന്‍ അഗ്രഹിച്ച രീതിയില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തെ സ്‌ക്രീനില്‍ അവതരിപ്പിച്ച സംവിധായകനാണ് ആരാധകരുടെ കൈയ്യടി മുഴുവന്‍.മോഹന്‍ലാല്‍ എന്ന നടന്‍ ആരാധകരെ സംബന്ധിച്ച് ഒരു വികാരമാണ്.ആ വികാരത്തെയാണ് പൃഥ്വരാജ് എന്ന സംവിധായകന്‍ മികച്ച രീതിയില്‍ ലൂസിഫറിലൂടെ അവതരിപ്പിച്ചത്.

  mohanlal

  ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ഫാസില്‍മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിരയുമായാണ് ചിത്രം എത്തിയത്.ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകളും, ടീസറും ട്രെയിലറും പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയ ഓളം അത്രത്തോളം വലുതായിരുന്നു.ചിത്രത്തിന്റെ പേരിന്റെ സസ്‌പെന്‍സ് പോലും അണിയറപ്രവര്‍ത്തര്‍ പുറത്തുവിട്ടിരുന്നില്ല.ബൈബിളുമായും അതിലെ കഥാപാത്രങ്ങളുമായി സിനിമയ്ക്ക് ഒരു തരത്തിലും ബന്ധമില്ലെന്ന് മാത്രമാണ് പൃഥ്വിരാജ് ഉൾപ്പെടെയുളള അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്.ചിത്രത്തിന്റെ കഥയെക്കുറിച്ച് യാതൊരു സൂചനയും പുറത്തുവിടാതെയുള്ള പ്രൊമോഷന്‍ രീതിയാണ് ചിത്രത്തിന്റെ വിജയത്തിനുള്ള പ്രധാന കാരണം.

  ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി കാഞ്ചന 3യുടെ മാസ് ട്രെയിലര്‍! വൈറലായി വീഡിയോ! കാണൂ

  പൃഥ്വിയും ലാലേട്ടനും ബോക്സോഫീസ് തകർക്കും

  സിനിമയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടയില്‍ പല ഫേസ്ബുക്ക് പേജുകളിലും ലൂസിഫറിന്റെ കഥയും, കഥാപാത്രങ്ങളെക്കുറിച്ചുമുള്ള വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു.ചിത്രത്തിന്റെ ആദ്യ സീനെന്ന് പറഞ്ഞ് സക്രീന്‍ ഷോട്ടുകളും ഫേസ്ബുക്ക് പേജുകള്‍ വഴി ഷെയര്‍ ചെയ്തിരുന്നു.ഇതിനെതിരെ സംവിധായകന്‍ പൃഥ്വിരാജും മുരളി ഗോപിയും രംഗത്തു വരികയും ചെയ്തിരുന്നു.വ്യാജ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് ലൂസിഫറിനെതിരായ കുപ്രചരണങ്ങള്‍ നിര്‍ത്തണമെന്നും ഇരുവരും പറഞ്ഞിരുന്നു.അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് ചിത്രത്തെക്കുറിച്ച് യാതൊരു വിവരങ്ങളും നല്‍കാതെയായിരുന്നു റിലീസ് ദിനം വരെ ചിത്രത്തിന്റെ പ്രൊമോഷന്‍ അണിയറപ്രവര്‍ത്തകര്‍ നടത്തിയത്.കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലൂസിഫര്‍ തിയേറ്ററുകളിലെത്തിയപ്പോള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്നു മാത്രമല്ല, പറഞ്ഞ വാക്കുകള്‍ പാലിച്ചിരിക്കുകയാണ് പൃഥ്വിരാജും മോഹന്‍ലാലും.

  ലൂസിഫറിന്റെ വിജയം ആഘോഷമാക്കി താരങ്ങൾ!! മോഹൻലാൽ, പൃഥ്വി, ടൊവിനോ, സെൽഫി പുറത്ത്...

  ലൂസിഫറിലെ വലിയ ട്വിസ്റ്റ് അതായിരുന്നോ? ആരാധകരെ പുളകം കൊള്ളിച്ച് പൃഥ്വിയുടെ വരവ്! കാണൂ!

  English summary
  prithviraj mohanlal movie lucifer response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X