പൃഥ്വിരാജിന്റെ ഏഴാമത്തെ ദിവസം
2013 ല്‍ പൃഥ്വി തന്റെ കരിയര്‍ ഗ്രാഫ് മികച്ച ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങലിലൂടെയും ഉര്‍ത്തി. അതില്‍ മുംബൈ പൊലീസ്, മെമ്മറീസ് എന്നീ ചിത്രങ്ങളിലെ അഭിനയം എടുത്ത് പറയേണ്ടതുണ്ട്. അടുത്ത വര്‍ഷം തുടങ്ങുന്നതും ഒത്തിരി നല്ല ചിത്രങ്ങളുടെ ഭാഗമായിക്കൊണ്ടാണ്. അതിലൊന്നാണ് സെവന്‍ത് ഡേ.
ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ത് ഡേയുടെ ആദ്യ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു. സെവന്‍ത് ഡേയില്‍ പൃഥ്വിരാജ് തികച്ചും വ്യത്യസ്തമായ മറ്റൊരു വേഷത്തിലാണ് എത്തുന്നതെന്ന് സംവിധായകന്‍ പറയുന്നു. ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്‍ എന്ന ടൈറ്റില്‍ടാഗോടു കൂടിയാണ് പോസ്റ്റര്‍.

മലയാളത്തിലെത്തിയ തെന്നിന്ത്യന്‍ താരം ജനനി അയ്യരാണ് ചിത്രത്തില്‍ പൃഥ്വിയുടെ നായിക. ത്രി ഡോട്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ജനനി മോഹന്‍ലാല്‍, സണ്ണി വെയ്ന്‍, രഞ്ജിനി തുടങ്ങിയ ഒരു വലിയതാരനിര അണിനിരക്കുന്ന കൂതറ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഇവരെക്കൂടാതെ അജ്മല്‍ അമീര്‍, വിനയ് ഫോര്‍ട്ട്, പ്രവീണ്‍ പ്രേം തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു. അനില്‍ പോള്‍ കഥ-തിരക്കഥ-സംഭാഷണം ഒരുക്കുന്ന ചിത്രം പൂര്‍ണമായും ഇംഗ്ലണ്ടിലാണ് ചിത്രീകരിക്കുന്നത്. പൃഥ്വിയുടെ ഇറങ്ങാനിരിക്കുന്ന ചിത്രമായ ലണ്ടന്‍ ബ്രിഡ്ജും പൂര്‍ണമായും ഇംഗ്ലണ്ടിലാണ് ചിത്രീകരിച്ചത്.
ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കും സിനിമ. ഷിബു ജി സുശീലന്‍ നിര്‍മിക്കുന്നു. ദീപക് ദേവാണ് സെവന്‍ത് ഡേയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. പൃഥ്വിയുടെ മികച്ച മറ്റൊരു ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍


Click it and Unblock the Notifications











