പൃഥ്വിരാജിന്റെ അടുത്തൊന്നും കാണാത്ത ലുക്ക്! ഇത്തവണ ഓണത്തിന് മിന്നിക്കുന്നത് പൃഥ്വിയായിരിക്കും!
പൃഥ്വിരാജ് നായകനായിട്ടെത്തുന്ന അടുത്ത ചിത്രമാണ് ബ്രദേഴ്‌സ് ഡേ. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തിടെ ചിത്രത്തിലെ പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ മറ്റൊരു പോസ്റ്റര്‍ കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തെത്തിച്ചിരിക്കുകയാണ്. ഒരു ബാറില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത്.
പൃഥ്വിരാജിനൊപ്പം മഡോണ സെബാസ്റ്റിയന്‍, വിജയരാഘവന്‍, കോട്ടയം നസീര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരുമുണ്ട്. ഇത്തവണ വിജയരാഘവന്റെ ലുക്ക് കണ്ട് ആരാധകരും അതിശയത്തിലാണ്. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത പോലൊരു കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്. സംവിധാനത്തിനൊപ്പം കലാഭവന്‍ ഷാജോണ്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും.

ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ഓണം ലക്ഷ്യമാക്കി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. വേള്‍ഡ് വൈഡ് ഫിലിംസാണ് ചിത്രം ജിസിസി സെന്ററുകളില്‍ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തില്‍ തമിഴ് നടന്‍ പ്രസന്നയും അഭിനയിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രസന്നയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമാണിത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിങ്ങനെ നാല് നായികമാരാണ് ചിത്രത്തിലുള്ളത്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











