twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആകാംക്ഷ സൃഷ്ടിച്ച് പൃഥ്വിരാജിന്റെ കോൾഡ് കേസ്; ട്രെയിലർ പുറത്ത്

    |

    പൃഥ്വിരാജും അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്ന മലയാളം ത്രില്ലർ ചിത്രം കോൾഡ് കേസിന്റെ ട്രെയിലർ പുറത്ത്. ആമസോൺ പ്രൈമാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പോലീസ് വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.

    Recommended Video

    Cold Case - Official Trailer Reaction | FilmiBeat Malayalam

    Cold Case Movie

    ദുരൂഹമായ ഒരു കൊലപാതകം, സമർഥനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ,അതീന്ദ്രിയശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൽപ്പരയായ ഒരു മാധ്യമപ്രവർത്തക, ഇവരിലൂടെ വികസിക്കുന്ന സങ്കീർണമായ കഥാഗതിയാണ് ഈ ത്രില്ലർ ചിത്രത്തിനുള്ളത്. ഛായാഗ്രാഹകൻ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോൾഡ് കേസ്, ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി 2021 ജൂൺ 30 മുതൽ ആമസോൺ പ്രൈമിൽ ചിത്രത്തിൻറെ ഗ്ലോബൽ പ്രീമിയർ ആരംഭിക്കും.

    സങ്കീർണമായ ഒരു കൊലപാതകം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് കോൾഡ് കേസ്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന തിരുവനന്തപുരത്തെ സമർഥനായ പോലീസ് ഉദ്യോഗസ്ഥൻ എസിപി സത്യജിത്തിനെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്. കൊലപാതകത്തിനു പിന്നിലെ നിഗൂഢതകൾ ഒന്നൊന്നായി സത്യജിത്ത് ചുരുളഴിക്കുമ്പോൾ അപ്രതീക്ഷിതമായി മറ്റൊരിടത്ത് അമാനുഷിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടുന്നു. സമാന്തരമായ അന്വേഷണ വഴികളിലൂടെ നീങ്ങുന്ന എസിപി സത്യജിത്തും അന്വേഷണാത്മക മാധ്യമപ്രവർത്തക മേധാ പത്മജയും (അദിതി ബാലൻ) അവിശ്വസനീയമായ ചില രഹസ്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.

    പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഹൊററും ഇൻവെസ്റ്റിഗേഷനും മികച്ച രീതിയിൽ ഒന്നിക്കുന്ന ത്രില്ലറാണിത്. പ്രേക്ഷകർ താൽപര്യത്തോടെ ആസ്വദിക്കുന്ന വിധത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂഫിയും സുജാതയും, സീയു സൂൺ, ജോജി, ഹലോ ലൗ സ്റ്റോറി, ദൃശ്യം 2 എന്നീ ചിത്രങ്ങൾക്ക് ശേഷം ആമസോൺ പ്രൈം വീഡിയോ അവതരിപ്പിക്കുന്ന ആറാമത്തെ മലയാളം ഡയറക്റ്റ് ടു സർവീസ് ഓഫറിംഗാണ് ഗോൾഡ് കേസ്.

    ട്രെയിലർ കാണാം

    Read more about: prithviraj
    English summary
    Prithviraj Movie Cold Case Trailer Went Viral.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X