ലൂസിഫറിന്റെ മരണമാസ് പ്രകടനം അവസാനിക്കുന്നില്ല! ബോക്‌സോഫീസില്‍ പുതു ചരിത്രമെഴുതി മോഹന്‍ലാല്‍!!
ഹിറ്റ് ചിത്രങ്ങളുടെ നീണ്ട നിര തയ്യാറാക്കിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. തിയറ്ററുകളില്‍ നിന്ന് ഗംഭീര പ്രകടനം നടത്തുന്നത് മാത്രമല്ല ബോക്‌സോഫീസില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന സിനിമകളും മോഹന്‍ലാലിന്റേതാണ്. അവസാനം തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫറാണ് ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുന്നത്. റിലീസിനെത്തി ആദ്യ എട്ട് ദിവസങ്ങള്‍ കൊണ്ട് 100 കോടിയായിരുന്നു ആഗോളതലത്തില്‍ നിന്നും ചിത്രം സ്വന്തമാക്കിയത്.
ആഗോള ബോക്‌സോഫീസില്‍ 130 കോടിയോളം സ്വന്തമാക്കിയ സിനിമ ടോട്ടല്‍ ബിസിനസില്‍ 21 ദിവസം കഴിയുമ്പോള്‍ 150 കോടി ക്ലബ്ബിലുമെത്തി. ഇതോടെ മലയാളത്തില്‍ നിന്നും ഏറ്റവും വേഗം നൂറും നൂറ്റിയമ്പതും വാരിക്കൂട്ടിയ ചിത്രമായിലൂസിഫര്‍ മാറി. ഇപ്പോഴിതാ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും പുതിയ ചരിത്രമായിരിക്കുകയാണ് ലൂസിഫര്‍. റിലീസിനെത്തി 27 ദിവസങ്ങള്‍ കൊണ്ടായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നുമുള്ള ഈ നേട്ടമെന്നാണ് ഫോറം കേരള പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്.

സിനിമാക്‌സ്, സിനി പോളിസ് സ്‌ക്രീനുകള്‍ നിര്‍ത്തിയതിന് ശേഷം ഈ നേട്ടത്തിലേക്ക് ഏറ്റവും വേഗമെത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ലൂസിഫറിനുണ്ട്. ഏറെ കാലമായി മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പണം മുടക്കുന്നത് ആന്റണി പെരുമ്പൂവരാണ്. ബിഗ് ബജറ്റിലൊരുക്കിയ ലൂസിഫറും ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്.
നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്തു എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. മാര്‍ച്ച് 28 ന് റിലീസിനെത്തിയ സിനിമ ഒരു മാസം പൂര്‍ത്തിയാവാന്‍ പോവുമ്പോള്‍ ബോക്‌സോഫീസില്‍ പുതിയ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സിനിമ കൂടുതല്‍ പ്രകടനം കാഴ്ച വെക്കുമെന്ന കാര്യത്തില്‍ സംശമയില്ല.


Click it and Unblock the Notifications