നിങ്ങൾ മയക്കുമരുന്നിന് അടിമയാണോ? രണത്തിലെ താരത്തിനോട് ആരാധകന്റെ ചോദ്യം...
ചിത്രത്തിൽ പൃഥ്വിയ്ക്കും ഇഷയോടൊപ്പം പ്രത്യക്ഷപ്പെട്ട് ശ്രദ്ധേയായ താരമാണ് സെലിൻ.
പൃഥ്വിരാജ് ഇഷാ തൽവാർ, റഹ്മാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച രണം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ക്ലാസും മാസും ചേർന്ന റിയലിസ്റ്റ് ചിത്രമെന്നാണ് പ്രേക്ഷകർ രണത്തെ വിശേഷിപ്പിക്കുന്നത്. ഹോളിവുഡിൽ മൂഡിൽ ഒരുക്കിയ ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാണ് രണം. നിവിൻ പോളി ചിത്രമായ ഹേയ് ജൂഡിന്റെ തിരക്കഥകൃത്ത് നിർമ്മൽ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിൽ പൃഥ്വിയ്ക്കും ഇഷയോടൊപ്പം പ്രത്യക്ഷപ്പെട്ട് ശ്രദ്ധേയായ താരമാണ് സെലിൻ. ദീപിക എന്ന കഥാപാത്രത്തെയാണ് സെലിൻ അവതരിപ്പിച്ചത്. ഇഷാ തൽവാറിന്റെ മകളായിട്ടാണ് സെലിൻ ചിത്രത്തിലെത്തിയത്. ആദ്യ ചിത്രത്തിന് ലഭിച്ച ഒരു ഞെട്ടിപ്പിക്കുന്ന അഭിപ്രായത്തെ കുറിച്ച് താരം പങ്കുവെയ്ക്കുകയാണ്. സൗത്ത് ലൈവിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
തനിയ്ക്ക് ലഭിച്ച എറ്റവും നല്ല ചിത്രമായിരുന്നു രണം. മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമ കണ്ടതിനു ശേഷം ഒരാൾ പറഞ്ഞ അഭിപ്രായം താരം പങ്കുവെയ്ക്കുകയും ചെയ്തു. അത് തനിയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണെന്നും താരം കൂട്ടിച്ചേർത്തു. മോശമായി എടുക്കരുത് എന്ന ആമുഖത്തോടെയായിരുന്നു ആയാൾ അത് പറഞ്ഞത്. നിങ്ങൾ ശരിയ്ക്കും മയക്ക് മരുന്നിന് അടിമയാണോ എന്നായിരുന്നു അയാളുടെ ചോദ്യം. ആദ്യം ഇത് കേട്ടപ്പാടെ ഒന്ന് ഞെട്ടുകയായിരുന്നെന്നും - സെലിൻ പറഞ്ഞു.


Click it and Unblock the Notifications











