»   » മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രഷാണ്! മുരളി ഗോപി പറയുന്നതിങ്ങനെ

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രഷാണ്! മുരളി ഗോപി പറയുന്നതിങ്ങനെ

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ് ഇപ്പോള്‍ സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ നടക്കാതെ പോയ സ്വപ്‌നം പൃഥ്വിരാജ് സാക്ഷാത്കരിക്കുന്നു എന്ന വിശേഷണത്തോടെയാണ് ലൂസിഫര്‍ എന്ന ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നത്.

എന്നാല്‍ പൃഥ്വിരാജ് സംവിധാനം ചെയ്യാന്‍ പോകുന്ന ലൂസിഫര്‍ ഒരു പുതിയ പ്രോജക്ടാണെന്ന തിരക്കഥകൃത്ത് മുരളിഗോപി പറയുന്നു. 'ലൂസിഫര്‍' എന്ന പേര് നല്‍കിയെന്ന് മാത്രം. പക്ഷേ രാജേഷ് പിള്ളയുടെ പ്രോജക്ടിന്റെ തീമും ഈ ചിത്രത്തിന്റെ തീമും ഒന്നാണെന്നും മുരളിഗോപി പറഞ്ഞു. 'സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി പറഞ്ഞത്. അഭിമുഖത്തില്‍ പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞത്. തുടര്‍ന്ന് വായിക്കാം.

Read Also: സ്വപ്‌ന തുടക്കം; മോഹന്‍ലാല്‍ നായകന്‍, സംവിധാനം പൃഥ്വിരാജ്

ലാലേട്ടനെ നായകനാക്കുന്നത്

തന്റെ ആദ്യത്തെ സംവിധാന സംരഭം ലാലേട്ടനൊപ്പം ആകണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. കുറച്ച് കാലമായി ഞാനും മുരളി ഗോപിയും ഒന്നിച്ചായിരുന്നു. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇഷ്ടമായ ഒരു പ്രോജക്ട് വന്നപ്പോഴാണ് ലാലേട്ടനെ നായകനാക്കാന്‍ തീരുമാനിക്കുന്നത്-പൃഥ്വിരാജ്

ലാലേട്ടന്റെ പ്രതികരണം

ഫേസ്ബുക്കിലൂടെയുള്ള ലാലേട്ടന്റെ പ്രതികരണം ഒരു അനുഗ്രഹമായാണ് താന്‍ കാണുന്നതെന്ന് പൃഥ്വരാജ് പറയുന്നു.

രാജേഷ് പിള്ളയ്ക്ക് വേണ്ടി ഒരുക്കുന്നതല്ല

സംവിധായകന്‍ രാജേഷ് പിള്ള പാതിവഴിയില്‍ ഉപേക്ഷിച്ചു പോയ ചിത്രം പൃഥ്വിരാജ് ഏറ്റെടുത്ത് സംവിധാനം ചെയ്യുന്നുവെന്നാണ് കേട്ടിരുന്നത്. എന്നാല്‍ ഇങ്ങനെ ഒരു പ്രോജക്ടിനെ കുറിച്ച് ഞങ്ങള്‍ ഒരു വര്‍ഷം മുമ്പേ തീരുമാനിച്ചിരുന്നുവെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറയുന്നു.

ലാലേട്ടനോട് സംസാരിച്ചിരുന്നു

ചിത്രത്തെ കുറിച്ച് താനും രാജും(പൃഥ്വിരാജ്) ആലോചിച്ചതിന് ശേഷം ലാലേട്ടനോട് സംസാരിച്ചിരുന്നു. ലാലേട്ടന് കഥ ഒത്തിരി ഇഷ്ടമാവുകയും ചെയ്തു. മുരളി ഗോപി പറയുന്നു.

ലൂസിഫര്‍ എന്ന പേര് നല്‍കി

ചിത്രത്തിന് ലൂസിഫര്‍ എന്ന പേര് നല്‍കിയെന്ന് മാത്രം. ഇതൊരു പുതിയ പ്രോജക്ടാണെന്നും മുരളി ഗോപി പറയുന്നു. എന്നാല്‍ രാജേഷ് പിള്ളയുടെ ചിത്രത്തിന്റെ തീമും ഈ പ്രോജക്ടിന്റെ തീമും ഒന്ന് തന്നെയാണെന്നും മുരളി ഗോപി പറഞ്ഞു.

തിരക്കഥ

ചിത്രത്തിന്റെ തിരക്കഥ എഴുത്ത് പുരോഗമിക്കുകയാണ്-മുരളിഗോപി.

English summary
Prithviraj, Muraligopi about Lucifer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam