പൃഥ്വി ഫുട്‌ബോള്‍ ജേഴ്‌സി അണിയാന്‍ പോകുന്നു

By Sruthi K M

പൃഥ്വി ഫുട്‌ബോള്‍ താരത്തിന്റെ വേഷത്തില്‍ എത്തുന്നു. ദി ബ്യൂട്ടിഫുള്‍ ഗെയിം ആണ് പൃഥ്വിയുടെ അടുത്ത ചിത്രം. മലയാളത്തില്‍ ഒരു ഫാഷന്‍ ഫോട്ടോഗ്രാഫര്‍ സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജമേഷ് കോട്ടക്കല്‍ ആണ് പൃഥ്വിരാജിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കായിക രംഗത്തെ മുന്‍ നിര്‍ത്തി 1983 എന്ന നിവിന്‍ പോളിയുടെ സൂപ്പര്‍ ചിത്രം മലയാളി സന്തോഷത്തോടെ ഏറ്റെടുത്തതിന് പിന്നാലെ ആണ് ഫുട്‌ബോള്‍ ആവേശവും ആയി ദി ബ്യൂട്ടിഫുള്‍ ഗെയിം എത്തുന്നത്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് അജയ്കുമാര്‍ ആണ്. ചിത്രത്തില്‍ ഒരു ലബനന്‍ മോഡല്‍ ആയിരിക്കും നായിക ആയി എത്തുക.

prithviraj

മലപ്പുറം ജില്ലയില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്റെ കഥ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. മാമുക്കോയ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പഴയകാല ഫുട്‌ബോള്‍ താരങ്ങളും, ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കും.

ചിത്രത്തിലെ രണ്ട് യൂത്ത് ഫുട്‌ബോള്‍ ടീമുകളെ ഓഡീഷനിലൂടെ ആണ് തെരഞ്ഞെടുക്കുക. ഇതിന് കേരളത്തിലെ പ്രഗത്ഭ ഫുട്‌ബോള്‍ പരിശീലകരും താരങ്ങളും നേതൃത്വം നല്‍കും. ജയരാജ് ഫിലിംസിന്റെ ബാനറില്‍ ജോസ് സൈമണും രാജേഷ് ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X